'ഫഹദിന്‍റെ കണ്ണ് പോലെയായത്കൊണ്ടാണ് കാസ്റ്റ് ചെയ്തത്, കണ്ണ് മാത്രമെ ഉള്ളൂ കഴിവില്ലെന്ന് ഞാനും'; ഫർഹാൻ ഫാസിൽ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരുമെന്ന ചിത്രം ഇൻഡസ്ട്രി ഹിറ്റായി മുന്നേറുകയാണ്. എക്കാലത്തെയും വസിയ ഹിറ്റായി മാറിയ ചിത്രം ഏറെ നാളുകൾക്ക് ശേഷം ഒരുപാട് പ്രശംസ ലഭിച്ച മോഹൻലാൽ ചിത്രം കൂടിയാണ്. തുടരുമിൽ ഒരു പ്രധാന റോളിൽ ഫർഹാൻ ഫാസിലുമെത്തുന്നുണ്ട്. സുധീഷ് എന്ന സി.പി.ഒ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. മോഹൻലാലിനൊപ്പം ഒരുപാട് കോമ്പിനേഷൻ സീൻ ഫഹദ് ഫാസിലിന്‍റെ അനിയൻ കൂടിയായ ഫർഹാൻ ഫാസിലിനുണ്ട്.

സുധീഷും മോഹൻലാലിന്‍റെ കഥാപാത്രമായ ഷണ്മുഖവുമായുള്ള ചില രംഗങ്ങളെ കുറിച്ചും കണ്ണിന്‍റെ ക്ലോസപ്പ് ഷോട്ടുകൾ ചിത്രീകരിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഫർഹാൻ ഫാസിൽ. തന്‍റെ കണ്ണ് കണ്ടിട്ടാണ് ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന തരുൺ മൂർത്തി പറഞ്ഞിരുന്നുവെന്നും ഫഹദിന്‍റെ കണ്ണ് പോലെയാണ് തന്‍റെ കണ്ണെന്നും തരുൺ പറഞ്ഞായും ഫർഹാൻ പറഞ്ഞു.

'ഷണ്മുഖം സുധീഷിന്‍റെ വിരൽ ഒടിക്കുമ്പോൾ സുധീഷിന്‍റെ കണ്ണിന്‍റെ ഒരു ക്ലോസ് ഉണ്ട്.

ലാലേട്ടന്റെ കണ്ണിന്‍റെ ക്ലോസും എന്‍റെ കണ്ണിന്‍റെ ക്ലോസും. ഞാൻ നിന്റെ കണ്ണു കണ്ടിട്ടാണ് കാസ്റ്റ് ചെയ്‌തത്‌ എന്ന് തരുൺ പറയുമായിരുന്നു. ഫഹദിന്റെ കണ്ണാണ് നിനക്ക് എന്നായിരുന്നു പറഞ്ഞത്. ഫഹദിന്റെ കണ്ണ് മാത്രമേയുള്ളൂ. കഴിവില്ല അത് ഓർത്തോണം എന്ന് ഞാനും പറയും. തരുണാണ് അത് എക്‌സ്ട്രാക്‌ട് ചെയ്‌ത്‌ എടുത്തത്.

പിന്നെ ഫഹദിന്റെ കണ്ണിൻ്റെ ഡിസ്‌കഷൻ എപ്പോഴും വരാറുള്ള ഒന്നാണല്ലോ. അവിടെ പിന്നെ കഴിവ് കൂടുതലുള്ളതുകൊണ്ട് കംപാരിസൻ ചെയ്യേണ്ട പ്രശ്‌നമൊന്നും വരുന്നില്ല. പക്ഷേ കണ്ണിന് സിമിലാരിറ്റിയുണ്ടെന്ന് ചിലർ പറയാറുണ്ട്. ചിലപ്പോൾ കളറിന്റെയോ മറ്റോ ആയിരിക്കും. ഫഹദിൻ്റെ വോയ്‌സുമായി സാമ്യമുണ്ടെന്ന് റിയൽ ലൈഫിൽ ആരും പറഞ്ഞിട്ടില്ല,' ഫർഹാൻ പറഞ്ഞു.

സുധീഷായുള്ള ഫർഹാന്‍റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഒരുപാട് സീനിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - farhan faazil talks about tharun nmoorthy saying his eyes is like fahad fazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.