ഉമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടന് ദുൽഖർ സൽമാൻ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സുൽഫത്തിന് താരം പിറന്നാൾ ആശംസകൾ അറിയിച്ചത്. 'ചക്കര ഉമ്മ....പിറന്നാൾ ആശംസകൾ' എന്നതായിരുന്നു പോസ്റ്റ്. സുൽഫത്തിന്‍റെ കൂടെയുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ദുൽഖറിന്‍റെ ഫാൻസ് ഗ്രൂപ്പുകളും ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെക്കുന്നുണ്ട്.
മനോജ് കെ. ജയൻ, കല്യാണി പ്രിയദർശൻ, സൗബിൻ, രമേശ് പിശാരടി തുടങ്ങി നിരവധി പ്രമുഖരും ദുൽഖറിന്‍റെ പോസ്റ്റിൽ ആശംസ അറിയിച്ചിട്ടുണ്ട്. സുൽഫത്തിന്‍റെ കഴിഞ്ഞ വർഷത്തെ പിറന്നാളിന് ദുൽഖർ പങ്കുവെച്ച വൈകാരികമായ കുറിപ്പ് വൈറലായിരുന്നു. ഫോണ്‍ നോക്കിക്കൊണ്ടിരിക്കുന്ന സുല്‍ഫത്തിന്റെ ചിത്രമാണ് കഴിഞ്ഞ വർഷം നടൻ പങ്കുവെച്ചത്. ഫോട്ടോ പോസ്റ്റ് ചെയ്യാൻ നോക്കുമ്പോഴാണ് ഫോണിൽ കണ്ട ഫോട്ടോ തന്റെ കുട്ടിക്കാലം ഓര്‍മിപ്പിച്ചു എന്നുമാണ് ദുൽഖർ അന്ന് കുറിച്ചത്.
മേയ് ആറിനാണ് മമ്മൂട്ടിയുടെയും സുൽഫത്തിന്‍റെയും വിവാഹ വാർഷികം. ഇവരുടെ 46ാം വിവാഹവാർഷികമാണ് വരാൻ പോകുന്നത്. 1979 ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.