പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. 2007 ൽ മെഗാസ്റ്റാറിനെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് ഒരുക്കിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്.
ബിലാലിന്റെ പ്രഖ്യാപനം മുതൽ മമ്മൂട്ടിക്കൊപ്പം ദുൽഖറും ഒരു പ്രധാനവേഷത്തിൽ എത്തുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനു മറുപടി ദുൽഖർ തന്നെ നൽകിയിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നാണ് നടൻ പറയുന്നത്. 'കിങ് ഓഫ് കൊത്ത'യുടെ പ്രമോഷന്റെ ഭാഗമായി ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ബിലാലിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇതിനെ കുറിച്ച് ഞാൻ ഇടക്ക് സൂചിപ്പിക്കും. എന്നാൽ ഇതിന്റെ അവസാന തീരുമാനമെടുക്കുന്നത് ബിലാലാണ്- ദുൽഖർ പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയൻ, ബാല, ലെന, മംമ്ത മോഹൻദാസ്, ഇന്നസന്റെ് എന്നിങ്ങനെ വൻതാരനിരയാണ് ബിഗ് ബിയിൽ അണിനിരന്നത്. രണ്ടാംഭാഗത്തിലും ബിഗ് ബിയിലെ താരങ്ങളുണ്ടാകുമെന്ന് അണിയറപ്രവർത്തകർ സൂചന നൽകിയിരുന്നു. ഈ വർഷം തന്നെ ബിലാലിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.