മുടി പോണിടെയിൽ കെട്ടി റോയൽ എൻഫീൽഡ് ബുള്ളറ്റിനോടൊപ്പം മമ്മൂട്ടി! വൈറലായി ദുൽഖറിന്റെ ക്യാപ്ഷൻ

 മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രമാണ് ബസൂക്ക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മുടി പോണിടെയിൽ കെട്ടി റോയൽ എൻഫീൽഡ് ബുള്ളറ്റിനോടൊപ്പം നിൽക്കുന്ന മമ്മൂട്ടിയായിരുന്നു പോസ്റ്ററിൽ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് മമ്മൂട്ടിയുടെ പുതിയ പോസ്റ്ററിന് ദുൽഖർ നൽകിയ ക്യാപ്ഷനാണ്. സാധാരണ പിതാവിന്റെ സിനിമാ പോസ്റ്ററുകൾ ദുൽഖർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 'ദ മെഗാസ്റ്റാർ ഈസ് ബാക്ക്' എന്നാണ് ബാസൂക്കയുടെ പോസ്റ്ററിനോടൊപ്പം ദുൽഖർ കുറിച്ചത്.  രസകരമായ കമന്റുകളാണ് ദുൽഖറിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

ഡിനോ ഡെന്നിസാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags:    
News Summary - Dulquer Salmaan Shares Mammootty's Movie bazooka's first look Poster, caption Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.