ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളികളുടെ ഇടയിൽ മാത്രമല്ല തെന്നിന്ത്യൻ ,ബോളിവുഡ് പ്രേക്ഷകർക്കിടയിലും ദുൽഖർ എന്ന പേര് സുപരിചിതമാണ്.
മമ്മൂട്ടിയുടെ ലേബലിൽ സിനിമയിൽ എത്തിയ ദുൽഖർ, ഇതുവരെ പിതാവിനൊപ്പം സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മമ്മൂട്ടിക്കൊപ്പം എപ്പോൾ സ്ക്രീനിലെത്തുമെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ മെഗാസ്റ്റാറിനൊപ്പം സിനിമയിൽ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ദുൽഖർ.
' വാപ്പച്ചിക്കൊപ്പമുള്ള സിനിമ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. തങ്ങളുടേതായ ഐഡന്റിറ്റിയിൽ അറിയപ്പെടുന്നതിൽ അദ്ദേഹത്തിന് അഭിമാനമുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഒരു കുടുംബത്തിൽ നിന്നുളളവരായതു കൊണ്ട് ഒന്നിച്ച് സ്ക്രീനിൽ എത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നാണ് തോന്നുന്നത്. ഇപ്പോൾ ഞങ്ങൾ രണ്ടു പേരും രണ്ട് അഭിനേതാക്കളെപ്പോലെയാണ്'- ദുൽഖർ സൽമാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് 24 നു ലോകവ്യാപകമായി റിലീസിനെത്തും. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാനൊപ്പം ഐശ്വര്യ ലക്ഷ്മി, ഡാൻസിങ് റോസ് ഷബീർ, പ്രസന്ന, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരൺ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് കിങ് ഓഫ് കൊത്തയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.