ദുബൈ 24എച്ച്​ കാർ റേസിങ്ങിൽ മൂന്നാമതെത്തിയ തമിഴ്​ നടൻ അജിത്​ കുമാർ ടീമിനൊപ്പം ഇന്ത്യൻ പതാക വീശി ആഹ്ലാദം പങ്കിടുന്നു

ദുബൈ 24എച്ച്​ കാർ റേസ്; നടൻ അജിതിന്‍റെ ടീമിന് മൂന്നാംസ്ഥാനം

ദുബൈ: ഈ വർഷത്തെ 24എച്ച്​ ദുബൈ എൻഡുറൻസ് കാറോട്ട മത്സരത്തിൽ തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്‍റെ ടീമിന് മികച്ച വിജയം. ദുബൈയിൽ നടന്ന റേസിൽ അജിന്‍റെ ടീം മൂന്നാം സ്ഥാനത്താണ്​ ഫിനിഷ്​ ചെയ്തത്​.

ടീമിന്‍റെ വിജയം ഇന്ത്യൻ ദേശീയ പതാക വീശിയാണ് ആരാധകരുടെ പ്രിയങ്കരനായ ‘തല’ ആഘോഷമാക്കിയത്. നാലു ദിവസം മുന്നേ പരിശീലനത്തിനിടെ അജിതിന്‍റെ വാഹനം അപകടത്തിൽ പെട്ടിരുന്നു. ഏറെ ആശങ്കക്കൊടുവിലാണ്​ താരം മത്സരത്തിനിറങ്ങിയത്​. അതിനാൽ, ഈ വിജയം താരത്തിനും ആരാധകർക്കും ഒരുപോലെ ആഹ്ലാദം പകരുന്നതായി മാറി. 

അപകടത്തിൽപെട്ട പരിക്കില്ലാതെ രക്ഷപ്പെട്ടതായി എക്സ്​ അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച്​ താരം വെളിപ്പെടുത്തിയിരുന്നു. ദുബൈയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്.

അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ്​ വീഡിയോയിലുണ്ടായിരുന്നത്​. തകർന്ന കാറിൽ നിന്ന്​ അജിത് പരിക്കൊന്നും കൂടാതെ ഇറങ്ങിവന്ന്​ മറ്റൊരു വാഹനത്തിൽ കയറുന്നതും കാണാം​. ജനുവരി 11,12,13 തീയതികളിലായാണ് ദുബൈയിൽ കാർ റേസിങ്​ നടന്നത്​. അന്താരാഷ്‌ട്ര കാർ റേസിങിൽ സ്വന്തമായ മേൽവിലാസം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്​ അജിത്​ മൽസരത്തിൽ പ​ങ്കെടുക്കുന്നത്​.



Tags:    
News Summary - Dubai 24H Car Race; Actor Ajith's team takes third place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.