അവൾ ഇന്നലെ രാത്രി സമാധാനത്തോടെ ഉറങ്ങി; സുഖം പ്രാപിക്കാനുള്ള പാതയിൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്

രണ്ടാം ഘട്ട കരൾ കാൻസറിന് 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ദീപിക കക്കർ ആരോഗ്യം വീണ്ടെടുക്കുന്നു. ഭർത്താവ് ഷോയിബ് ഇബ്രാഹിമിന്റെ യൂട്യൂബ് വ്ലോഗിലൂടെയാണ് നടി തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ആശംസകൾ നേരുകയും ചെയ്ത ആരാധകർക്ക് നടി നന്ദി പറഞ്ഞു. പൂർണമായും സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന് ദീപിക പറഞ്ഞു.

കാൻസർ സ്ഥിരീകരിച്ചത് മുതൽ ദീപികയുടെ എല്ലാ വിവരങ്ങളും ഷോയിബ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഷോയിബും ദീപികയും യൂട്യൂബ് ചാനലിലൂടെ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. മേയ് 16നാണ് ദീപികയുടെ ഇടത് കരളിൽ ട്യൂമർ കണ്ടെത്തിയത്. ട്യൂമർ കാൻസറാണോ എന്ന് അറിയാനുള്ള പരിശോധനകൾക്ക് ശേഷമാണ് നടി അസുഖ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

മൂന്ന് ദിവസം ഐ.സിയുവിൽ ആയിരുന്നു. അവൾ സുഖം പ്രാപിക്കുന്നു. കുറച്ച് വേദനയുണ്ട്. ശസ്ത്രക്രിയക്ക് ശേഷം, അവൾ ഇന്നലെ രാത്രി സമാധാനത്തോടെ ഉറങ്ങി ഷോയിബ് പറഞ്ഞു. അണുബാധക്കുള്ള സാധ്യതയുള്ളതിനാൽ എന്റെ കുടുംബാംഗങ്ങളെ ആരെയും ദീപികയെ കാണാൻ അനുവദിച്ചില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വീട്ടിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും എന്ന് താരം പറഞ്ഞു. സുഖം പ്രാപിക്കാനുള്ള പാതയിൽ അവൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഷോയിബ് പറഞ്ഞു.

നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ കുറച്ച് ആഴ്ചകൾ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. നമ്മൾ കണ്ടതോ അനുഭവിച്ചതോ ആയ ഏറ്റവും പ്രയാസകരമായ സമയങ്ങളിലൊന്നാണിത്. ഇതിനെ നേരിടാനും കൂടുതൽ ശക്തരായി മുന്നോട്ട് പോകാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ മുഴുവൻ കുടുംബവും എന്റെ കൂടെയുണ്ട്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാവുമ്പോൾ ഞാൻ ഇതും മറികടക്കും എന്ന് ദീപിക കൂട്ടിച്ചേർത്തു.

Tags:    
News Summary - Dipika Kakar shares health update after 14-hour surgery for liver cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.