മാധവന്റെ കഥാപാത്രം അസ്വസ്ഥത ഉണ്ടാക്കി! വർഷങ്ങൾക്ക് ശേഷം തുറന്ന് പറഞ്ഞ് ദിയ മിർസ

മാധവൻ, ദിയ മിർസ,സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് രഹനാ ഹേ തെരെ ദിൽ മേം. മിന്നലെ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഇത്. 2001 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

ഇപ്പോഴിതാ മാധവന്റെ കഥാപാത്രം  തന്നിൽ അന്ന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നുവെന്ന് നടി ദിയ മിർസ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് മുമ്പുള്ള സിനിമാ അനുഭവം പങ്കുവെച്ചത്.

'ചിത്രത്തിൽ മാധവന്റെ കഥാപാത്രത്തിന്റെ കാമുകിയായ റീനയെയാണ് ഞാൻ അവതരിപ്പിച്ചത്. മാധവന്റെ കഥാപാത്രം റീനയെ പിന്തുടരുന്ന രംഗം അന്ന്  വളരെയധികം അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സിനിമയിൽ റീന തന്നെ അത് പറയുന്നുണ്ട്. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും വളരെ നല്ല കഥാപാത്രമായിരുന്നു  മാഡിയുടേത്. അയാള്‍ക്ക് ദുരുദ്ദേശമില്ല'- ദിയ മിർസ  പറഞ്ഞു.

ചിത്രത്തിൽ സെയ്ഫ് അലിഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'സെയ്ഫിന്റേതും  നല്ല കഥാപാത്രമായിരുന്നു. എന്തിനാണ് അയാളെ   നായിക അദ്ദേഹത്തെ ഉപേക്ഷിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇതുപോലെയാണ് ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രവും'- ദിയ കൂട്ടിച്ചേർത്തു.

Tags:    
News Summary - Dia Mirza says she 'was and remains uncomfortable’ with Madhavan's character stalking her in Rehnaa Hai Terre Dil Mein

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.