കുറച്ച്നാൾ മുമ്പ് മോളിവുഡിനെ പിടിച്ചുകുലുക്കുന്ന ഒരു പ്രസ്താവന പ്രൊഡ്യൂസറായ ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയിരുന്നു. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന പ്രസ്താവനയാണ് ഒരുപാട് ചർച്ചകൾക്ക് വഴി ഒരുക്കിയത്. ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്‌റ്റിൻ്റെ പ്രസ്‌താവന വന്നത്. പിന്നീട് അത് നിവിൻ പോളിയെ കുറിച്ചാണെന്നും ചർച്ച നടന്നു.
ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്‌റ്റിന്‍റെ പ്രസ്‌താവന വന്നത്. പിന്നീട് അത് നിവിൻ പോളിയെ കുറിച്ചാണെന്നും ചർച്ച നടന്നു. . ഇരുവരെയും ബന്ധിപ്പിക്കുന്ന സിനിമാ ചർച്ചകൾക്കും ചൂടുപിടിച്ചു. പിന്നീട് നിവിൻ പോളി നടത്തിയ ഒരു പ്രസംഗം ലിസ്റ്റിനുള്ള മറുപടിയായും വിലയിരുത്തപ്പെട്ടു. എന്നാൽ ലിസ്റ്റിൻ പറഞ്ഞത് തന്നെ കുറിച്ചാണ് എന്നാണ് ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്...
എന്നാൽ ലിസ്റ്റിൻ പറഞ്ഞത് തന്നെ കുറിച്ചാണ് എന്ന് ധ്യാൻ ശ്രീനിവാസൻ സരസമായി പറയുന്നു. ലിസ്റ്റിൻ വേദിയിലിരിക്കെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. 'ആ പ്രമുഖ നടൻ ഞാനാണ്. ലിസ്റ്റിൻ എന്ന നിർമാതാവിന്റെ മാർക്കറ്റിങ് തന്ത്രമാണ് ഇതെല്ലാം സിനിമയെ ജനങ്ങളിലേക്ക് എത്തിക്കാൻ നിർമാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണെന്നും' ധ്യാൻ ശ്രീനിവാസൻ പറയുന്നു.
"മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്‌താൽ വലിയ പ്രശ്‌നങ്ങൾക്കും കാരണമാകും' എന്നാണ് ലിസ്‌റ്റിൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.