ദുൽഖർ സൽമാൻ ചിത്രത്തിൽ പാർവതി 'സൂപ്പർ ഹീറോ'; പ്രതികരിച്ച് നടി

 സൂപ്പർ ഹീറോ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. സൂപ്പർ ഹീറോ നായികയായി നടി എത്തുന്നുവെന്ന് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അങ്ങനെയൊരു സൂപ്പർ ഹീറോ ചിത്രമില്ലെന്നും തെറ്റായ വാർത്തകൾ വരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.

നടൻ ദുൽഖർ സൽമാൻ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പാർവതി സൂപ്പർ ഹീറോയാകുന്നു എന്നായിരുന്നു പ്രചരിച്ച വാർത്ത.

വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി പ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനാണ് ഇനി പുറത്തിറങ്ങാനുളള പാർവതിയുടെ ചിത്രം. അടുത്ത വർഷം ജനുവരി 26 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പാർവതിയെ കൂടാതെ നടി മാളവിക മോഹനനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം എത്തുന്നത്. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

നാഗചൈതന്യ നായകനായ 'ദൂത്ത' എന്ന വെബ് സീരീസാണ് പാർവതിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. 

Tags:    
News Summary - 'Dhootha' Actress Parvathy Thiruvothu Reveals Truth Behind Her Upcoming Superhero Movie Produced By Dulquer Salmaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.