യോഗി ബാബുവിന് നൽകാതെ കേക്ക് ഒറ്റക്ക് കഴിച്ച് ധോണി! രസകരമായ വിഡിയോ പുറത്ത്

ന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം. എസ് ധോണി ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ' ലെറ്റ്സ് ഗെറ്റ് മാരീഡ്'. സിനിമ റിലീസിനൊരുങ്ങുകയാണ്. തിങ്കളാഴ്ച ചെന്നൈ ലീല പാലസിൽ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ധോണിക്കൊപ്പം ഭാര്യ സാക്ഷിയും ചടങ്ങിൽ എത്തിയിരുന്നു.

രമേശ് തമിഴ്മണി സംവിധാന ചെയ്യുന്ന ചിത്രത്തിൽ നടൻ യോഗി ബാബുവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീഷ് കല്യാണ്‍, ഇവാന, നദിയ മൊയ്​ദു എന്നിവരാണ് മറ്റു താരങ്ങൾ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് യോഗി ബാബുവിന്റേയും ധോണിയുടേയും ഒരു രസകരമായ വിഡിയോയാണ്. യോഗി ബാബുവും ധോണിയും ഒന്നിച്ച് കേക്ക് മുറിക്കുന്നതാണ് വിഡിയോയിൽ. ധോണിയുടെ ഫാൻസ് പേജിലൂടെയാണ് വിഡിയോ പുറത്തു വന്നിരിക്കുന്നത്.

ഓഡിയോ ലോഞ്ചിലെ താരങ്ങളുടെ രസകരമായ സംഭാഷണവും നേരത്തെ  വൈറലായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിൽ തന്നേയും കളിപ്പിക്കുമോയെന്ന് ധേണിയോട് യോഗി ചോദിച്ചിരുന്നു. രസകരമായ ഉത്തരമായിരുന്നു നടന് മറുപടിയായി നൽകിയത്. 'അംബാട്ടി റായുഡു വിരമിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ പൊസിഷനിൽ കളിക്കാമെന്നായിരുന്നു ധോണിയുടെ മറുപടി. ‘‘റായുഡു വിരമിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥാനം ഒഴിവുണ്ട്. ഞാൻ മാനേജ്മെന്റുമായി സംസാരിച്ചു നോക്കാം. പക്ഷേ നിങ്ങൾ സിനിമയുടെ തിരക്കിലാണല്ലോ?. ആദ്യം എന്റെ സിനിമക്കായി കാൾഷീറ്റ് തരൂ. നിങ്ങൾ സ്ഥിരതയോടെ കളിക്കേണ്ടിവരും. കാരണം അവർ അതിവേഗത്തിൽ പന്തെറിയും, അതു നിങ്ങൾക്കു പരുക്കുണ്ടാക്കാൻ സാധ്യതയുണ്ട്’–  ധോണി ഓഡിയോ ലോഞ്ചിൽ പറഞ്ഞു.


Tags:    
News Summary - Dhoni makes fun of Yogi Babu at 'LGM' cake-cutting session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.