ഷാറൂഖിനൊപ്പം അഭിനയിക്കും, സൽമാൻ ഖാൻ ചിത്രങ്ങൾ നിരസിച്ച് ദീപിക പദുകോൺ!

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും ദീപിക പദുകോണിന്  നിരവധി ആരാധകരുണ്ട്. ഷാറൂഖ് ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിക്കായി. പിന്നീട് ഷാറൂഖ് ഖാന്റേയും ബോളിവുഡിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ദീപിക്കായി.

ബോളിവുഡിലെ മുൻനിര നായകന്മാർക്കൊപ്പം തിളങ്ങിയ ദീപിക ഇതുവരെ സൽമാൻ ഖാനോടൊപ്പം അഭിനയിച്ചിട്ടില്ല. നിരവധി അവസരങ്ങൾ തേടിയെത്തിയിട്ടും ഈ ചിത്രങ്ങളൊക്കെ നിരസിക്കുകയായിരുന്നു. സൽമാൻ ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ജയ് ഹോ, ‘സുല്‍ത്താന്‍, കിക്ക്, പ്രേം രത്തൻ ധന് പായോ തുടങ്ങിയ ചിത്രങ്ങളിൽ  ആദ്യം ദീപികയെയായിരുന്നു സമീപിച്ചത്. എന്നാൽ നടി വേണ്ടെന്നുവെക്കുകയായിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ഇന്‍ഷാ അല്ലാഹ്  എന്ന ചിത്രത്തിലും ആദ്യ നറുക്ക് ദീപികക്കായിരുന്നു. നടി വിസമ്മതിച്ചതോടെ ഈ ചിത്രം ആലിയ ഭട്ടിലേക്കെത്തി.

അതേസമയം സൽമാനൊപ്പം നിരവധി തവണ ദീപിക മിനീസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമാ പ്രമോഷന്റെ ഭാഗമായി നടൻ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയിൽ ദീപിക എത്താറുണ്ട്.

നിരവധി ചിത്രങ്ങളാണ് ദീപികയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. കൽക്കി 2898 എ.ഡി, ഫൈറ്റർ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഷാറൂഖ് ഖാൻ ചിത്രമായ ജവാനിലും നടി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 

Tags:    
News Summary - Deepika Padukone Rejected Salman Khan Not Once Or Twice But 6 Times In These Films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.