ഇത്തവണത്തെ ഓസ്കർ പ്രഖ്യാപനം ഇന്ത്യൻ ജനതയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടത്. മാർച്ച് 12 ന് നടക്കുന്ന പുരസ്കാരദാന ചടങ്ങളിൽ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഇടംപിടിച്ചിട്ടുണ്ട്. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളും രാജ്യത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ മറ്റൊരു സന്തോഷം കൂടിയുണ്ട്.
ഓസ്കറിന്റെ മാറ്റുകൂട്ടാൻ നടി ദീപിക പദുകോണും വേദിയിൽ എത്തും. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, ട്രോയ് കോട്സൂര്‍, ജോനാഥന്‍ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെന്‍ എന്നിവർക്കൊപ്പമാണ് ഓസ്കർ ചടങ്ങുകൾ നായിക്കാനായി നടി എത്തുക. ഇൻസ്റ്റഗ്രാം പേജിലൂടെ ദീപിക തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇതാദ്യമായിട്ടില്ല ഇന്ത്യൻ താരത്തെ നേടി ഈ സുവർണ്ണാവസരം എത്തുന്നത്. 2016 ൽ നടി പ്രിയങ്ക ചോപ്രയും ഓസ്കർ അവതാരകയായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.