ദീപികയുടേത് ന്യായമായ നിബന്ധനകൾ; പത്മാവതിന്‍റെ പ്രതിഫലം അതിന് തെളിവ്

ജോലി സമയവും സെറ്റിലെ സാഹചര്യങ്ങളും സംബന്ധിച്ച നിബന്ധനകളുടെ പേരിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ ഈയിടെ രണ്ട് സിനിമകളിൽ നിന്നാണ് പിന്മാറിയത്. സന്ദീപ് റെഡ്ഡി വംഗയുടെയും നാഗ് അശ്വിന്റെയും ചിത്രങ്ങളായിരുന്നു അവ. എന്നാൽ ദീപിക അഭിനേതാക്കൾക്ക് വേണ്ട ന്യായമായ നിബന്ധനകൾ മുന്നോട്ടു വെക്കുന്നത് ഇതാദ്യമല്ല. 2017ൽ സഞ്ജയ് ലീല ബൻസാലിയുടെ ബ്ലോക്ക്ബസ്റ്റർ പീരിയഡ് ഡ്രാമയായ പത്മാവതിലും താരം ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

പത്മാവതിൽ ദീപിക തന്റെ സഹതാരങ്ങളേക്കാൾ ഉയർന്ന പ്രതിഫലം നേടി. അന്ന് അത് പതിവുള്ള കാര്യമായിരുന്നില്ല. എ.എൻ.ഐ റിപ്പോർട്ട് പ്രകാരം, ദീപിക പദുക്കോണിന് പത്മാവത് എന്ന ചിത്രത്തിന് 13 കോടിയാണ് പ്രതിഫലം ലഭിച്ചത്. സഹതാരങ്ങളായ രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർക്ക് ഏകദേശം 10 കോടി രൂപ വീതമാണ് പ്രതിഫലം ലഭിച്ചത്. കരിയറിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾക്കിടയിലും, തുല്യ വേതനം ആവശ്യപ്പെടാൻ താൻ ഭയപ്പെടാത്തതിനെക്കുറിച്ച് ദീപിക സംസാരിച്ചിട്ടുണ്ട്.

'ഞാൻ പരിധി ലംഘിക്കുകയാണോ, ഞാൻ അത് അർഹിക്കുന്നുണ്ടോ? എന്നൊരു തോന്നൽ നിങ്ങൾക്ക് അനുഭവപ്പെടാം, പക്ഷേ നിങ്ങൾ അത് അർഹിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ അത് അർഹിക്കുന്നു' -അവർ ടൈം മാഗസിനോട് പറഞ്ഞു. 'വർഷങ്ങളായി, കുറഞ്ഞ വിലയ്ക്ക് ഒത്തുതീർപ്പാക്കാൻ ഞങ്ങൾ നിർബന്ധിതരായിരുന്നു. പക്ഷേ, നിങ്ങൾ അർഹിക്കുന്നതെന്തോ അത് നിങ്ങൾക്ക് ലഭിക്കണമെന്ന് ഞാൻ കരുതുന്നു. അതിനായി പോരാടുന്നതിൽ തെറ്റില്ല, തുടക്കത്തിൽ അസ്വസ്ഥത തോന്നും, കാരണം ഇത്രയും കാലം ഞങ്ങൾക്ക് അങ്ങനെയാണ് ശീലിച്ചത്' -ദീപിക കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മകൾ ജനിച്ച ശേഷം ദീപിക പദുക്കോൺ എട്ട് മണിക്കൂർ ജോലി സമയം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് താരത്തിന് വലിയ വിമർശനം നേരിടുന്നതിന് കാരണമായി. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നിരവധി നായകന്മാർ വർഷങ്ങളായി എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നുണ്ടെന്നും അത് ഒരിക്കലും വാർത്തകളിൽ ഇടം നേടിയിട്ടില്ലെന്നും ദീപിക പറയുന്നു. 

Tags:    
News Summary - Deepika Padukone has always demanded fair terms for actresses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.