ദേശവിരുദ്ധ അഭിപ്രായപ്രകടനം: അഖിൽ മാരാരുടെ അറസ്റ്റ് 28 വരെ തടഞ്ഞു

കൊച്ചി: സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ അഭിപ്രായപ്രകടനം നടത്തിയെന്ന കേസിൽ സംവിധായകൻ അഖിൽ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. അഖിൽ മാരാർ നൽകിയ മുൻകൂർജാമ്യ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

കേസ് സംബന്ധിച്ച് പൊലീസിൽനിന്ന് കോടതി വിശദീകരണംതേടി. സമൂഹമാധ്യമത്തിൽ വിഡിയോയിലൂടെ ദേശവിരുദ്ധ അഭിപ്രായ പ്രകടനം നടത്തിയെന്ന പേരിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

ഇന്ത്യയുടെ അഖണ്ഡതയെയോ ഐക്യത്തെയോ ബാധിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും രാഷ്ട്രീയവിശകലനം മാത്രമാണ് നടത്തിയതെന്നുമാണ് ഹരജിയിലെ വാദം.

Tags:    
News Summary - Court prevented arrest of Akhil Marar until 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.