ബാലതാരമായി കരിയർ ആരംഭിച്ച നിരവധി നടന്മാർ ഇന്ന് സിനിമയിൽ പ്രധാന താരങ്ങളായി തിളങ്ങിനിൽക്കുന്നുണ്ട്. ബാലതാരമായെത്തുന്നവരിൽ പലരും സിനിമയിൽ തന്നെ തുടരുമെങ്കിലും സിനിമ മേഖല വിട്ട് മറ്റ് മേഖലകൾ തിരഞ്ഞെടുത്തവരും നിരവധിയുണ്ട്. അങ്ങനെ ഒരാളാണ് നിരവധി സിനിമകളിൽ 'ഛോട്ടാ ബച്ചനാ'യി വേഷമിട്ട മയൂർ വർമ്മ.
'മുഖദ്ദർ കാ സിക്കന്ദർ' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന ബാലതാരം മാസ്റ്റർ മയൂരിനെ ആരും മറന്നിട്ടുണ്ടാവില്ല. പിന്നീട് നിരവധി സിനിമകളിൽ അമിതാഭ് ബച്ചന്‍റെ വേഷം അവതരിപ്പിക്കാൻ മയൂരിന് അവസരം ലഭിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനുമായി മയൂർ വർമ്മയ്ക്ക് അസാധാരണമായ ഒരു സാമ്യം ഉണ്ടായിരുന്നു. 70-80 കളിൽ ബോളിവുഡിൽ ബച്ചന്‍റെ ചെറുപ്പകാല മുഖമായി മയൂർ മാറി . തന്റെ കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ബാലതാരമായിരുന്നു മയൂർ വർമ്മ.
സിനിമാ മേഖലയുമായി മുൻ ബന്ധങ്ങളൊന്നുമില്ലായിരുന്ന മാസ്റ്റർ മയൂരിനെ ഈ മേഖലയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹത്തിന്‍റെ അമ്മയാണ്. സംവിധായകൻ പ്രകാശ് മെഹ്‌റയുമായുള്ള ഒരു അഭിമുഖത്തിനിടെ അമിതാഭ് ബച്ചന്‍റെ വേഷം അവതരിപ്പിക്കാൻ ഒരു ബാലതാരത്തെ അന്വേഷിച്ചുകൊണ്ടിരുന്ന വിവരം അറിയുകയും ആ വേഷത്തിനായി തന്റെ മകനെ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ, പിന്നീട് മയൂർ വർമ്മ സിനിമ മേഖലയിൽ തുടർന്നില്ല. ബിസിനസ് മേഖലയിലാണ് മയൂർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ന് മയൂർ ഭാര്യയോടൊപ്പം വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ റെസ്റ്റോറന്റുകൾ നടത്തിവരികയാണ്. പ്രശസ്ത ഷെഫ് നൂറിയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.