മലയാളത്തിന്‍റെ എക്കാലത്തേയും വലിയ ആക്ഷൻ ഹീറോയാണ് ബാബു ആന്‍റണി. നായകനായും സഹനടനായും വില്ലനായുമൊക്കെ ബാബു ആന്റണി മോളിവുഡില്‍ തിളങ്ങിയിരുന്നു. പിന്നീട് നീണ്ട ഇടവേളയെടുത്ത താരം അടുത്തിടെയാണ് സിനിമകളിൽ സജീവമായത്. രണ്ടാം വരവിൽ അന്യഭാഷകളിലും താരം തിളങ്ങി. ആർ.ഡി.എക്സ് എന്ന ചിത്രമാണ് മലയാളത്തിൽ ബാബു ആന്റണിയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ സിനിമക്കിടെയുണ്ടായ അനുഭവങ്ങൾ ഇപ്പോൾ വിവരിക്കുകയാണ് താരം.
മലയാളത്തിലെ യുവതാരങ്ങളായ നീരജും പെപ്പെയും ഷെയിന്‍ നിഗവും എല്ലാം വളരെ നല്ല കുട്ടികളാണെന്നാണ് ബാബു ആന്റണി പറയുന്നത്. ഇവരൊക്കെ കുഴപ്പമുണ്ടാക്കുവാണെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘പുതിയ സിനിമയായ ആർ.ഡി.എക്സില്‍ നീരജും പെപ്പെയും ഷെയിന്‍ നിഗവുമൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ നല്ല കുട്ടികളാണ്. ബാബുചേട്ടായെന്നൊക്കെ വിളിച്ചു വളരെ നല്ല സ്‌നേഹത്തിലാണ്. ഞാന്‍ ഇരിക്കുമ്പോള്‍ അവര്‍ മൂവരും ഇരിക്കില്ല. എനിക്ക് നല്ല പിളളാരായിട്ടാണ് തോന്നിയത്. ഇവരൊക്കെ ഇങ്ങനെ കുഴപ്പമുണ്ടാക്കുവാണെന്ന് പറയുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞാനുള്ളപ്പോഴൊക്കെ കൃതൃസമയത്ത് അവര്‍ സെറ്റിലെത്തുമായിരുന്നു. അവര്‍ തമ്മില്‍ ഈഗോയുള്ളതായി എന്റെ കാഴ്ചപ്പാടില്‍ തോന്നീയിട്ടില്ല’- ബാബു ആന്റണി പറയുന്നു.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ.ഡി.എക്സ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.