ജാൻവി കപൂർ, ജൂനിയർ എൻ.ടി. ആർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദേവര'. ചിത്രത്തിലെ ജാൻവി കപൂറിന്റെ ലൊക്കേഷൻ ചിത്രം പുറത്തുവിട്ട് അണിയറപ്രവർത്തകർ. തങ്കം എന്ന തനി നാടന്‍ പെണ്‍കുട്ടിയെയാണ് നടി അവതരിപ്പിക്കുന്നത്. ജാൻവിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് നിർമിക്കുന്നത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഈ ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ മുന്‍പ് അറിയിച്ചിരുന്നു. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ബോളിവുഡ് താരം ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.