ചെന്നൈ: കോടികളുടെ വിലവരുന്ന ലഹരിമരുന്നുമായി ബേളിവുഡ് നടൻ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിൽ. 35 കോടിയുടെ കൊക്കെയ്നുമായി ബോളിവുഡ് നടൻ വിശാൽ ബ്രഹ്മയിൽനിന്ന് പിടിച്ചെടുത്തത്. ചെന്നൈ കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവനടൻ പിടിയിലായത്.
കരൺ ജോഹറിന്‍റെ ഹിറ്റ് ചിത്രമായ സ്റ്റുഡന്‍റ്സ് ഓഫ് ദി ഇയർ അടക്കമുള്ള സിനിമയിൽ അഭിനയിച്ച നടനാണ് അറസ്റ്റിലായത്. കംബോഡിയയിൽനിന്നും സിംഗപ്പൂർ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്. യുവനടന്റെ ട്രോളി ബാഗിലെ രഹസ്യ അറയിൽ പ്ലാസ്റ്റിക് ബാഗുകളിലാക്കി വച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്.
അപരിചിതനായ കംബോഡിയൻ സ്വദേശി നൽകിയ ബാഗാണ് കൈവശമുള്ളതെന്നാണ് യുവനടന്‍റെ വാദം. മുംബൈയിലേക്കും ഡൽഹിയിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പിടിയിലായ മയക്കുമരുന്ന് എന്നാണ് അധികൃതർ വ്യക്താമാക്കുന്നത്.
ടൂറിസ്റ്റ് വിസയിലാണ് നടൻ കംബോഡിയിൽ പോയത്. ഇതിന് മുമ്പ് കംബോഡിയിൽ പോയിട്ടുണ്ടോ എന്നും ലഹരിക്കടത്തുമായി ബന്ധമുണ്ടോ എന്നീ വിവരങ്ങൾ ഡി.ആർ.ഐ അന്വേഷിച്ചുവരികയാണ്. നടന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.