'ഇർഫാനെ അനുകരിച്ച്​ മകൻ, മകനെ അനുകരിച്ച്​ താരം' -ഇർഫാന്‍റെയും മകന്‍റെയും ചിത്രങ്ങൾ ഏറ്റെടുത്ത്​ ആരാധകർ

മുംബൈ: പിതാവി​നെ മകനും മകൻ പിതാവിനെയും അനുകരിക്കുന്ന അപൂർവ ചിത്രം പങ്കുവെച്ച്​ ബോളിവുഡ്​ താരം ഇർഫാൻ ഖാന്‍റെ മകൻ ബാബിൽ ഖാൻ. നാലുവർഷം മുമ്പ്​ ഇർഫാൻ ഖാനൊപ്പമുള്ള സെൽഫി ചിത്രങ്ങളാണ്​ ബാബിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്​.

2016ലെയും 2017ലെയുമാണ്​ ചിത്രങ്ങൾ. ഇർഫാന്‍റെ മാസ്റ്റർ പീസ്​ ലുക്കായ തൊപ്പിയും കണ്ണടയും വെച്ച്​ ബാബിൽ പിതാവിനൊപ്പം നിൽക്കുന്നതാണ്​ ഒരു ചിത്രം. 2016ലേതാണ്​ ഈ ചിത്രം. എന്നാൽ 2017 ലെ ചിത്രത്തിൽ ഇർഫാൻ ഖാൻ മകനെ അനുകരിക്കാൻ ശ്രമിക്കുന്നതാണ്​ ചിത്രം.

'ജൂൺ 2016, ജൂ​ൺ 2017. ഒരു വർഷം. ഞാൻ അദ്ദേഹത്തെപ്പോലെയും അദ്ദേഹം ​എന്നെപ്പോലെയും ആകാൻ ശ്രമിക്കുകയായിരുന്നു' -വിലമതിക്കാനാകാത്ത ചിത്രങ്ങൾ പങ്കുവെച്ച്​ ബാബിൽ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. ഇർഫാന്‍റെയും മകന്‍റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. രണ്ടുപേരും കാണാൻ ഒര​ുപോലെയിരിക്കുന്നുവെന്നാണ്​ ആരാധകരുടെ പ്രതികരണം.

ദിവസങ്ങൾക്ക്​ മുമ്പ്​ ഇർഫാന്‍റെയും ഭാര്യ സുദാപ സിക്കദറിന്‍റെയും പഴയകാല ചിത്രം ബാബിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നാഷനൽ സ്​കൂൾ ഓഫ്​ ഡ്രാമയിൽവെച്ച്​ എടുത്തതാണ്​ ചിത്രം. അതിനൊപ്പം 35 വർഷങ്ങൾക്ക്​ ശേഷമുള്ള ഇരുവരുടെയും ചിത്രവും ബാബിൽ പങ്കുവെച്ചിരുന്നു. അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ 2020 ഏപ്രിലിലാണ്​ അന്തരിച്ചത്​. 


Tags:    
News Summary - Babil Khan shares how he and Irrfan tried to look like each other

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.