അവന്‍റെ കല്യാണത്തിന് 80 ലിറ്റർ ഡീസലാണ് സമ്മാനം നൽകിയത്; ആസിഫ് അലി

കാറുകളോട് പണ്ടുമുതലെ തനിക്ക് ക്രേസ് ഉണ്ടായിരുന്നുവെന്നും ഒരു കാലത്ത് വീട്ടിലുള്ളവർക്കെല്ലാം ഡീസൽ വണ്ടികളോടായിരുന്നു താത്പര്യമെന്നും പറയുകയാണ് നടൻ ആസിഫ് അലി. നടനും സുഹൃത്തുമായ ബാലു വർഗീസിന്‍റെ കല്യാണത്തിന് ഗിഫ്റ്റായി 80 ലിറ്റർ പെട്രോള് കൊടുത്തതിനെ പറ്റിയും അദ്ദേഹം പറഞ്ഞു.

'കാറുകളോട് വലിയ ക്രേസുള്ള ആളാണ് ഞാൻ. ചെറുപ്പം തൊട്ട് ഓരോ കാർ കാണുമ്പോഴും അതെല്ലാം ആഗ്രഹിക്കാറുണ്ട്. വീട്ടിൽ പലർക്കും ഡീസൽ വണ്ടികളോടാണ് താത്പര്യം. ഈയടുത്ത് ഞാൻ ഒരു സെക്കൻഡ് ഹാൻഡ് G55 വാങ്ങിയിരുന്നു. അത് പെട്രോൾ എഞ്ചിനാണ്. ദൽഹിയിൽ നിന്നാണ് വാങ്ങിയത്. അധികം ഓടിയിട്ടൊന്നുമില്ല. ഇവിടെ കൊണ്ടുവന്ന പോളിഷ് ചെയ്ത് സെറ്റാക്കി വെച്ചു. ബാലു വർഗീസിൻ്റെ വിവാഹനിശ്ചയം ആ സമയത്തായിരുന്നു. ഞങ്ങൾ ഫ്രണ്ട്സ് ടീം ആ വണ്ടിയിൽ പരിപാടിക്ക് പോകാമെന്ന് പ്ലാൻ ചെയ്തു.

പോകുന്നതിന് മുമ്പ് വണ്ടി ഫുൾ ടാങ്ക് അടിച്ചിട്ട് വരാൻ വേണ്ടി ഡ്രൈവറെ ഏൽപ്പിച്ചു. അവൻ പെട്രോളിന് പകരം ഡീസലാണ് അടിച്ചത്. അതും ഫുൾ ടാങ്ക് ഡീസലെന്ന് പറയുമ്പോൾ 80 ലിറ്ററുണ്ട്. വണ്ടി കേടായി. ഒടുക്കം മെഴ്‌സിഡസിൻ്റെ ഷോറൂമിൽ കൊണ്ടുപോയി ശരിയാക്കി. അവർ ആ ഡീസൽ മുഴുവൻ ഒരു കന്നാസിലാക്കി വെച്ചിട്ടുണ്ടായിരുന്നു. ആ 80 ലിറ്റർ ഡീസൽ ബാലുവിന്റെ കല്യാണത്തിന് ഗിഫ്റ്റായിട്ട് കൊടുത്തു,' ആസിഫ് അലി പറഞ്ഞു.

Tags:    
News Summary - asif ali talks about how he gifted diesel to Balu Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.