കൊച്ചി: വിവാഹിതരായി ദിവസങ്ങൾക്കകം നടി അശ്വതി ബാബുവും ഭർത്താവ് നൗഫലും അറസ്റ്റിൽ. നായരമ്പലം സ്വദേശികളായ അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കൊച്ചി ഞാറയ്ക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയൽ, ആയുധം ഉപയോഗിച്ച് ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കാൻ ചികിത്സ തേടിയിരുന്നെന്നുമുള്ള വെളിപ്പെടുത്തലിലൂടെ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു അശ്വതി ബാബു. കാമുകനൊപ്പം പതിനാറാം വയസ്സിൽ കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെടുകയും പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ഉൾപ്പെടുകയുമായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്തെന്നും മറ്റുള്ളവർക്ക് കൈമാറി പണം സമ്പാദിച്ചെന്നും ഇവർ തുറന്നുപറഞ്ഞിരുന്നു. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി ദുബൈയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുമുണ്ട്.
ഇതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെ വിവഹം ചെയ്തത്. കൊച്ചിയിൽ കാർ ബിസിനസുകാരനായ നൗഫൽ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിക്കൊപ്പം കൊച്ചിയിൽ പിടിയിലായിരുന്നു. ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്ന് അശ്വതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.