സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍റെ മകൾ ഖദീജ ഹിജാബ് ധരിച്ചാണ് വേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഹിജാബ് ധരിച്ച മകളോടൊപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ച റഹ്മാന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അദ്ദേഹം നിർബന്ധിച്ച് മകളെ ഹിജാബ് ധരിച്ചതായി പലരും സമൂഹമാധ്യമത്തിലൂടെ ആരോപിച്ചിരുന്നു.
നയൻദീപ് രക്ഷിത്തിന്റെ പോഡ്‌കാസ്റ്റിൽ വിവാദം ഉൾപ്പെടെ തന്റെ കരിയറിനെയും കുടുംബത്തെയും കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഇന്റർനെറ്റിലെ കിംവദന്തികളും പ്രതികരണങ്ങളും നേരിടുമ്പോഴുള്ള മകളുടെ പ്രതിരോധശേഷിയെ അദ്ദേഹം പ്രശംസിച്ചു. 'എന്റെ മകൾക്ക് സ്വന്തമായി ആരാധകവൃന്ദമുണ്ട്, അവളുമായി ഫൈറ്റ് ചെയ്യാൻ എനിക്ക് യോഗ്യതയില്ല എന്നതാണ് പ്രശ്നം' എന്ന് അദ്ദേഹം പറഞ്ഞു.
വസ്തധാരണത്തിൽ പ്രതികരണവുമായി ഒരിക്കൽ ഖദീജ തന്നെ രംഗത്തെത്തിയിരുന്നു. ഈ വസ്ത്രധാരണം അച്ഛൻ നിർബന്ധിക്കുന്നതാണെന്നും അദ്ദേഹത്തിന് ഇരട്ടത്താപ്പാണെന്നും പറയുന്ന ചില അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. 'ഞാൻ ധരിക്കുന്ന വസ്ത്രത്തിനോ എന്റെ ജീവിതത്തിൽ ഞാൻ എടുക്കുന്ന തെരഞ്ഞെടുപ്പുകൾക്കോ എന്റെ മാതാപിതാക്കളുമായി യാതൊരു ബന്ധവുമില്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു'- എന്ന് ഖദീജ വ്യക്തമാക്കി. പൂർണ സ്വീകാര്യതയോടും ബഹുമാനത്തോടും കൂടിയുള്ള തന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് ഹിജാബെന്നും ഖദീജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.