ഉച്ചക്ക് സഞ്ജയ് ദത്തിനെ കൊണ്ടു പോകാൻ പൊലീസ് വരും! ഫോണിൽ സിനിമ ഡബ്ബ് ചെയ്ത് നടൻ -അപൂർവ ലഖിയ

ല്ലാവരേയും അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് നടൻ സഞ്ജയ് ദത്തിന്റേതെന്ന് നിർമാതാവ് അപൂർവ ലഖിയ. ജയിലിൽ പോകുന്നതിന്റെ തൊട്ടു തലേദിവസം രാത്രി സഞ്ജീർ എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയ സംഭവം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തോക്ക് അനധികൃതമായി കൈവശം വെച്ചതുമായി ബന്ധപ്പെട്ട് മുംബൈയിലെ ടാഡാ കോടതിയാണ് സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്. 2013 മുതൽ 2016 വരെയായിരുന്നു ജയിൽശിക്ഷയനുഭവിച്ചത്. ആ സമയത്ത് സഞ്ജീർ എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയിട്ടില്ലായിരുന്നു. ഡബ്ബിങ് പൂർത്തിയാക്കിയതിന് ശേഷമാണ് നടൻ ജയലിലേക്ക് പോയത്. സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ നടനുമായുള്ള ആത്മബന്ധം പങ്കുവെച്ചുകൊണ്ടാണ് ലഖിയ ഇക്കാര്യം പറഞ്ഞത്

'എല്ലാവരേയും അതിശയിപ്പിക്കുന്ന ആളാണ് സഞ്ജു സാർ. അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കാൻ പോയതുപോലും തന്റെ ജോലികൾ പൂർത്തിയാക്കിയിട്ടാണ്. ആ സമയം അദ്ദേഹം തന്റെ സഞ്ജീർ എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയിരുന്നില്ല. തൊട്ട് അടുത്ത ദിവസം ഉച്ചക്ക് 1.30ന് അദ്ദേഹത്തെ കൊണ്ടുപോകാൻ പൊലീസ് വരും. എന്നോട് അന്ന് രാത്രി വീട്ടിൽ വന്ന് ഡബ്ബിങ് പൂർത്തിയാക്കാമോ എന്ന് ചോദിച്ചു.

അന്ന് തന്നെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ഡബ്ബിങ് പൂർത്തിയാക്കി. ഫോണിലായിരുന്നു ആ മുഴുവൻ സിനിമ ഡബ്ബ് ചെയ്തത്. ശേഷം തൊട്ട് അടുത്തദിവസം ഉച്ചക്ക് 1 മണിക്ക് അദ്ദേഹം ജയിലേക്ക് പോവുകയും ചെയ്തു- സഞ്ജയ് ദത്തിനോടുള്ള ആത്മബന്ധം പങ്കുവെച്ച് കൊണ്ട് നിർമാതാവ് പറഞ്ഞു.

Tags:    
News Summary - Apoorva Lakhia reveals Sanjay Dutt dubbed his lines for Zanjeer on phone, a day before going to jail in 2013?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.