'ഫൂലെ'യുടെ റിലീസ് മാറ്റിവെച്ചതിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ സംവിധായകനും നിർമാതാവും നടനുമായ അനുരാഗ് കശ്യപ്. ജ്യോതിറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും വിപ്ലവകരമായ ജീവിതത്തെ ചിത്രീകരിക്കുന്ന ആനന്ദ് മഹാദേവന്‍ ചിത്രം 'ഫൂലെ'യുടെ റിലീസ് നീട്ടിയത് വലിയ തോതിൽ ചർച്ചക്ക് വഴി തെളിയിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ബ്രാഹ്‌മണ്‍ സമുദായ സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെയാണ് റിലീസ് നീട്ടിയത്. ചിത്രം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് ആരോപണം. ബ്രാഹ്മണ സമൂഹത്തിന്റെ കാപട്യത്തെ ചോദ്യം ചെയ്യുന്നതിന് പുറമേ, റിലീസ് ചെയ്യാത്ത ചിത്രം എങ്ങനെയാണ് ഗ്രൂപ്പുകൾക്ക് ലഭ്യമായതെന്ന് അനുരാഗ് കശ്യപ് ചോദിച്ചു.
ഈ നാട്ടിൽ ജാതീയത ഇല്ലായിരുന്നെങ്കിൽ, ബ്രാഹ്മണർ എന്തിന് വേണ്ടി പോരാടണം? അല്ലെങ്കിൽ ഒരുപക്ഷേ അവർ ജീവിക്കുന്നത് ബ്രാഹ്മണർ മാത്രമുള്ള ഇന്ത്യയിലാണോ? സി.ബി.എഫ്.സിയെക്കുറിച്ചും അവർക്ക് സമർപ്പിച്ച ചിത്രം ഗ്രൂപ്പുകളിലേക്ക് എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അനുരാഗ് ചോദ്യങ്ങൾ ഉന്നയിച്ചു. സിനിമ സെൻസറിങ്ങിന് പോകുമ്പോൾ ബോർഡിൽ നാല് അംഗങ്ങളാണ് ഉണ്ടാവാറുള്ളത്. അവരിൽ നിന്ന് എങ്ങനെയാണ് ഫ്യൂഷൻ ഗ്രൂപ്പുകൾക്കും വിഭാഗങ്ങൾക്കും സിനിമയുടെ ആക്‌സസ് ലഭിക്കുന്നത്?
പഞ്ചാബ് 95, ടീസ്, ധടക് 2 തുടങ്ങിയ സിനിമകൾ സമൂഹത്തിലെ അസ്വസ്ഥമായ സത്യങ്ങൾ കൂടി കാണിക്കുന്നവയാണ്. ഇവയൊക്കെ സെൻസർഷിപ്പ് നേരിടുകയും റിലീസ് ചെയ്യപ്പെടാതെ തുടരുകയും ചെയ്യുന്നതെങ്ങനെയെന്ന് സംവിധായകൻ ചോദിച്ചു. ജാതീയത തുറന്നുകാട്ടുന്ന എത്ര സിനിമകൾ തടഞ്ഞിട്ടുണ്ടെന്ന് എനിക്കറിയില്ല. ബ്രാഹ്മണ മേധാവിത്വം, വിധവ പുനർവിവാഹം അടക്കം ഫൂലെ പോരാടിയ ചരിത്രപരമായ കാര്യങ്ങൾക്ക് നേരെയാണ് സെൻസർ ബോർഡ് വെട്ടിചുരുക്കലുകൾ നടത്തിയത്. റിലീസിന് മുമ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചിത്രത്തിന് 12ഓളം മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.