പരമ്പരാഗതമായി പിന്തുടരുന്ന ആ ശീലം; കരീന കപൂറിന്റെ തിളക്കമുള്ള ചർമ്മത്തിന്റെ രഹസ്യം വെളിപ്പെടുത്തി സെയ്ഫ് അലി ഖാൻ
ബോളിവുഡ് താരം കരീന കപൂർ ഖാന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം വീണ്ടും ചർച്ചയാകുന്നു. ജനപ്രിയ ടെലിവിഷൻ ഷോയായ 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിലാണ് കരീന തന്റെ കുടുംബത്തിന്റെ ആഹാരശീലങ്ങളെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ പങ്കുവെച്ചത്. തങ്ങളുടെ വീട്ടിലെ ഭക്ഷണത്തിൽ നെയ്യ് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണെന്നും മക്കളായ തൈമൂറും ജെയും പതിവായി നെയ്യ് കഴിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. സെയ്ഫ് അലി ഖാൻ ഇതിനെക്കുറിച്ച് തമാശയായി പറഞ്ഞത് ഈ നെയ്ക്കൂട്ടാണ് തങ്ങളുടെ യുവത്വത്തിന്റെയും തിളക്കമുള്ള ചർമ്മത്തിന്റെയും യഥാർത്ഥ രഹസ്യം എന്നാണ്.
എന്നാൽ സൗന്ദര്യസംരക്ഷണത്തിൽ നെയ്യ് കഴിക്കുന്നത് മാത്രമല്ല കരീന ചെയ്യുന്നത്. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് പാദങ്ങളുടെ അടിത്തട്ടിൽ നെയ്യ് പുരട്ടുന്നത് പതിവാണെന്നും സെയ്ഫ്ഷോ യിൽ വെളിപ്പെടുത്തി. ഇത് തനിക്ക് നല്ല സുഖമുള്ള ഉറക്കം നൽകാൻ സഹായിക്കാറുണ്ടെന്ന് കരീനയും സാക്ഷ്യപ്പെടുത്തി. കപൂർ കുടുംബത്തിന്റെ ഈ പ്രത്യേക നെയ്പ്രിയം സിനിമാലോകാത്ത് എക്കാലത്തും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. സിനിമകളിലെ പ്രത്യേക വേഷങ്ങൾക്കായി കർശനമായ ഡയറ്റുകൾ പാലിക്കേണ്ടി വരുമ്പോൾ പോലും നെയ്യ് ഒഴിവാക്കാൻ കഴിയാത്തവരാണ് കപൂർ കുടുംബാംഗങ്ങൾ. അന്തരിച്ച കൃഷ്ണ കപൂർ കാലം മുതൽ തന്നെ കപൂർ കുടുംബത്തിലെ ഓരോ ഭക്ഷണത്തിലും ഒരു സ്പൂൺ നെയ്യ് ചേർക്കുന്നത് പതിവായിരുന്നു. ദാൽ-ചോറ്, റൊട്ടി, ഖിച്ചിടി എന്നിവയിലെല്ലാം നെയ്യ് ഉൾപ്പെടുത്തുന്നതാണ് കരീനയുടെ രീതി. പ്രശസ്ത പോഷകാഹാര വിദഗ്ധയായ രുജുത ദിവേക്കറും കരീനയുടെ ഈ ശീലങ്ങളെക്കുറിച്ച് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യപരമായി നോക്കുമ്പോൾ നെയ്യ് ശരിക്കും ഗുണകരമാണോ? വെണ്ണ ചൂടാക്കി അതിലെ വെള്ളവും പാൽ ഘടകങ്ങളും നീക്കം ചെയ്ത് തയാറാക്കുന്ന നെയ്യ് പശുവിന്റെയോ എരുമയുടെയോ പാലിൽ നിന്നാണ് സാധാരണയായി ഉണ്ടാക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ശരീരത്തിന് മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള വിറ്റാമിനുകൾ (എ, ഡി, ഇ, കെ) ആഗിരണം ചെയ്യാൻ നെയ്യ് സഹായിക്കുകയും ചെയ്യും. വെണ്ണയെ അപേക്ഷിച്ച് ഉയർന്ന നിലയുള്ളതിനാൽ പാചകത്തിനും വിഭവങ്ങൾക്ക് രുചി കൂട്ടാനും ഇത് മികച്ചതാണ്.
എന്നിരുന്നാലും നെയ്യ് കഴിക്കുന്നത് നേരിട്ട് ശരീരഭാരം കുറക്കാൻ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇത് ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയ ഒന്നായതിനാൽ ശരീരഭാരം കുറക്കാൻ നോക്കുന്നവർ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ ഇതിന്റെ പേരിൽ നെയ്യ് പൂർണ്ണമായും ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നമ്മുടെ മൊത്തത്തിലുള്ള ഭക്ഷണശീലങ്ങൾ, ശരീരത്തിന്റെ പ്രവർത്തനങ്ങൾ, വ്യായാമ രീതികൾ എന്നിവയെ ആശ്രയിച്ചാണ് ഓരോരുത്തർക്കും ആവശ്യമായ അളവ് നിർണയിക്കപ്പെടുന്നത്. മിതമായ അളവിൽ, അതായത് ദാലിലോ റൊട്ടിയിലോ അൽപ്പം നെയ്യ് ചേർക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നും ഇത് സമീകൃതാഹാരത്തിന്റെ ഭാഗമാക്കാമെന്നുമാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.