ആളെ തിരിച്ചറിയാൻ കഴിയുന്നില്ല! ടാഗോറായി പ്രേക്ഷകരെ ഞെട്ടിച്ച് നടൻ...

രാജ്യത്തിന്റെ വിശ്വകവിയായ രവീന്ദ്രനാഥ ടാഗോറായ നടൻ അനുംപം ഖേർ. നടന്റെ കരിയറിലെ 538ാം മത്തെ ചിത്രമാണിത്. സോഷ്യൽ മീഡിയ പേജിലൂടെ ലുക്ക് പങ്കുവെച്ചുകൊണ്ട് നടൻ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരം വെളിപ്പെടുത്തിയിട്ടില്ല.

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അനുപം ഖേർ അറിയിച്ചിട്ടുണ്ട്. 'ഗുരുദേവനെ സ്‌ക്രീനിൽ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഈ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ഞാൻ നിങ്ങളുമായി പങ്കുവെക്കും'- നടൻ ചിത്രത്തിനൊപ്പം കുറിച്ചു.

ടാഗോറായുള്ള അനുപം ഖേറിന്റെ ചിത്രം വൈറലായിട്ടുണ്ട്. നടന് എല്ലാവിധ ആശംസകളുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. അനുപം ഖേറിനെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ആരാധകർ പറഞ്ഞു.

അനുരാഗ് ബസുവിന്റെ ആന്തോളജി ചിത്രമായ ' മെട്രോ ഇൻ ദിനോ'യാണ് അനുപം ഖേറിന്റെ ഇനി പുറത്ത് ഇറങ്ങാനുള്ള ചിത്രം. ആദിത്യ റോയ് കപൂർ, സാറ അലിഖാൻ, പങ്കജ് ത്രിപാഠി എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Anupam Kher will portray Rabindranath Tagore in his 538th film, first look went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.