പ്രാങ്ക് കോളിൽ നിന്നാണ് അനിൽ കപൂർ-സുനിത കപൂർ പ്രണയം ആരംഭിക്കുന്നത്. ഇപ്പോഴിതാ 41 വർഷത്തെ ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ് അനിൽ കപൂറും ഭാര്യ സുനിത കപൂറും. 41-ാം വിവാഹ വാർഷികത്തിൽ ഭാര്യക്കായി അനിൽ കപൂർ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാമിൽ സുനിത കപൂറിനൊപ്പമുള്ള ചില മനോഹരമായ ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് അനിൽ കുറിച്ചത്.
'41 വർഷത്തെ ദാമ്പത്യം, 52 വർഷത്തെ ഒരുമിച്ചുള്ള ജീവിതം സുനിത, നിന്നോട് എനിക്ക് നന്ദി തോന്നാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. തുടക്കം മുതൽ, നീ എന്റെ പങ്കാളി മാത്രമായിരുന്നില്ല, പിന്തുണക്കുന്നവൾ മാത്രമല്ല ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും എന്നോടൊപ്പം നിന്നവളുമായിരുന്നു. എനിക്ക് ഒരിക്കലും കഴിയാത്ത വിധത്തിൽ നീ അമ്മക്കൊപ്പം ഉണ്ടായിരുന്നു. അവരെ പരിചരിച്ചു, അവർക്കൊപ്പം നിന്നു, സ്നേഹിച്ചു, പ്രത്യേകിച്ച് ഞാൻ ജോലിക്ക് പോയിരുന്നപ്പോൾ. നീയില്ലാതെ ഞാൻ എന്തുചെയ്യുമായിരുന്നെന്ന് എനിക്കറിയില്ല' അനിൽ കുറിച്ചു.
വിവാഹ വാർഷികത്തിൽ ആശംസകൾ നേരാൻ അമ്മ ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മളെക്കുറിച്ചും നമ്മൾ കെട്ടിപ്പടുത്ത ജീവിതത്തെക്കുറിച്ചും അമ്മ വളരെയധികം അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ സുഹൃത്ത്, ഭാര്യ, ആത്മമിത്രം എല്ലാം ആയതിന് നന്ദി. ഇതുവരെയുള്ള നമ്മുടെ യാത്രയും വരാനിരിക്കുന്ന മനോഹരമായ വർഷങ്ങളും ഇതാ. വിവാഹ വാർഷിക ആശംസകൾ നേരുന്നു അനിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.