'നന്ദിയും സ്നേഹവും; 52-ാം വിവാഹ വാർഷികത്തിൽ ജയക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അമിതാഭ് ബച്ചൻ

ജൂൺ മൂന്നിന് അമിതാഭ് ബച്ചനും ജയ ബച്ചനും അവരുടെ 52-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ആശംസകളറിയിച്ച് സിനിമ പ്രവർത്തകരും ആരാധകരും എത്തിയിട്ടുണ്ട്. ഈ അവസരത്തിൽ തങ്ങളുടെ ജീവിതയാത്രയെ അടയാളപ്പെടുത്തുന്ന റെയർ ചിത്രങ്ങൾ ബച്ചൻ പങ്കുവെച്ചത് നെറ്റിസൺസ് ഏറ്റെടുത്തിട്ടുണ്ട്. ബിഗ് ബി പങ്കുവെച്ച ഫോട്ടോകളിൽ, അദ്ദേഹം ഒരു ലളിതമായ വെളുത്ത കുർത്ത-പൈജാമ ധരിച്ചിരിക്കുന്നതും ജയ ചുവന്ന സാരി ധരിച്ചിരിക്കുന്നതും കാണാം. വിവാഹസമയത്ത് ദമ്പതികൾ ആചാരങ്ങൾ അനുഷ്ഠിക്കുന്നതും പരസ്പരം സംസാരിക്കുന്ന ചിത്രങ്ങളുമുണ്ട്. ക്ലിക്കുകൾ പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. 'ജയക്കും എനിക്കും വിവാഹ വാർഷികം ആശംസിച്ച എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും.

സഞ്ജീർ, ഷോലെ, ചുപ്കെ ചുപ്കെ, മിലി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ജയ ബച്ചനും അമിതാഭ് ബച്ചനും ഒരുമിച്ച് പ്രവർത്തിച്ചു. ഗുഡ്ഡിയുടെ സെറ്റിൽ വെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. ആദ്യമായി അമിതാഭിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ജയ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. 'ഗുഡ്ഡിയുടെ സെറ്റിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. ഹരിവംശ്രായി ബച്ചന്റെ മകനായതിനാൽ എനിക്ക് അദ്ദേഹത്തിൽ മതിപ്പു തോന്നി. അൽപ്പം അത്ഭുതവും തോന്നി. വളരെ പെട്ടെന്ന് തന്നെ ഞാൻ അദ്ദേഹവുമായി പ്രണയത്തിലായി. ഏക് നസറിന്റെ (1972) സെറ്റിൽ വെച്ച് പ്രണയം. തുടർന്ന് 1973 ൽ വിവാഹം.

1989ൽ ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യക്ക് വേണ്ടി ജയയുടെ പിതാവും പത്രപ്രവർത്തകനുമായ തരൂൺ കൂമർ ഭാദുരി എഴുതിയ ലേഖനത്തിൽ ഇവരുടെ വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു ബംഗാളി വിവാഹം സാധാരണയായി വളരെ നീണ്ട ഒരു കാര്യമാണ്. പക്ഷേ അത് വളരെ രസകരമായ ഒരു കാര്യമാണ്. ഒരു ബംഗാളി ബ്രാഹ്മണ സ്ത്രീയായ ജയയും ബംഗാളിയോ ബ്രാഹ്മണനും അല്ലാത്ത അമിതാഭും തമ്മിലുള്ള വിവാഹത്തിന് നേതൃത്വം നൽകേണ്ടി വരുന്നതിനെതിരെ ബംഗാളി പുരോഹിതൻ ആദ്യം പ്രതിഷേധിച്ചു. നിരവധി തടസങ്ങൾക്ക് ശേഷം ഇത് പരിഹരിക്കപ്പെട്ടു. ആരെയും വ്രണപ്പെടുത്താതെ അമിത് എല്ലാ ആചാരങ്ങളും പാലിച്ചു. പിറ്റേന്ന് പുലർച്ചെ വരെ ചടങ്ങ് തുടർന്നു. ചെയ്യാൻ പറഞ്ഞതെല്ലാം അദ്ദേഹം ആത്മാർത്ഥതയോടെ ചെയ്തു' തരൂൺ കൂമർ ഭാദുരി പറഞ്ഞു. 

Tags:    
News Summary - Amitabh Bachchan shares unseen wedding photos with Jaya Bachchan to mark their 52nd anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.