ഹൃത്വിക് റോഷന്റേയും ആമീഷ പട്ടേലിന്റേയും അരങ്ങേറ്റ ചിത്രമായിരുന്നു 'കഹോ നാ പ്യാര്‍ ഹേ'. ഹൃത്വിക് റോഷന്റെ പിതാവും ചലച്ചിത്ര നിര്‍മാതാവുമായ രാകേഷ് റോഷനായിരുന്നു സംവിധാനം ചെയ്തത്. സിനിമ വൻ വിജയമായിരുന്നു.
സിനിമ പുറത്തിറങ്ങി 25 വർഷം പൂർത്തിയാകുമ്പോൾ കഹോ നാ പ്യാര്‍ ഹേയിലൂടെ ലഭിച്ച പ്രേക്ഷക സ്വീകാര്യതയെക്കുറിച്ച് പറയുകയാണ് നടി അമീഷ പട്ടേൽ. ഒറ്റരാത്രി കൊണ്ട് ജീവിതം ആകെ മാറിയെന്നാണ് നടി പറയുന്നത്. ആരാധകരുടെ എണ്ണം കൂടിയെന്നും രക്തം കൊണ്ട് എഴുതിയ കത്തുകൾ വരെ ലഭിച്ചിട്ടുണ്ടെന്നും അമീഷ പട്ടേൽ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''കഹോ നാ പ്യാര്‍ ഹേ' എന്ന ചിത്രം പുറത്തിറങ്ങി,ഞാനും ഹൃത്വിക്കും ഒറ്റ രാത്രികൊണ്ട് സെലിബ്രിറ്റികളാവുകയായിരുന്നു. ആരാധകർ കൂടി. ആ സമയത്ത് എന്റെ ഫോട്ടോ ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും കൊണ്ടുപോയി, അവയിൽ താലി ചാർത്തിയവരുണ്ട്. സിന്ദൂരം ചാർത്തിയ ഫോട്ടോകൾ എനിക്ക് ഒരുപാട് ലഭിച്ചിട്ടുണ്ട്. അതുപോലെ ചോര കൊണ്ട് എഴുതിയ കത്തുകളും കിട്ടിയിട്ടുണ്ട്. ഗ്രാമങ്ങളിൽ നിന്നുവരെ എന്റെ താമസസ്ഥലത്തേക്ക് തേടിപിടിച്ച് ആളുകൾ എത്തി'- അമീഷ പട്ടേൽ പറഞ്ഞു.
2000 ജനുവരി 14നാണ് 'കഹോ നാ പ്യാർ ഹേ' റിലീസ് ചെയ്തത്. ഹൃത്വിക് റോഷൻ, അമീഷ പട്ടേൽ എന്നിവർക്കൊപ്പം അനുപം ഖേര്‍, ഫരീദ ജലാല്‍, സതീഷ് ഷാ, മൊഹ്‌നിഷ് ബാല്‍, ദലിപ് താഹില്‍, ആശിഷ് വിദ്യാര്‍ഥി, വ്രജേഷ് ഹിര്‍ജി എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ പോലെ തന്നെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.