ആലിയയുടെ വ്യാജ ഒപ്പിട്ട് 77 ലക്ഷം തട്ടി; മുൻ മാനേജർ അറസ്റ്റിൽ

മുംബൈ: നടി ആലിയ ഭട്ടിന്‍റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ സംഭവതത്തിൽ മുൻ മാനേജർ അറസ്റ്റിലായി. 32കാരിയായ വേദിക പ്രകാശ് ഷെട്ടിയാണ് 77 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ജുഹു പൊലീസിന്‍റെ പിടിയിലായത്.

വേദികയെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയും പിന്നീട് മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി അറിയാനും മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.

സാമ്പത്തിക ക്രമക്കേടുകൾക്ക് വേദികക്കെതിരെ ആലിയയുടെ അമ്മ സോണി റസ്ദാൻ പരാതി നൽകി ഏകദേശം അഞ്ച് മാസങ്ങൾക്കുശേഷമാണ്

അറസ്റ്റ്. ആലിയ ഭട്ടിന്റെ വ്യാജ ഒപ്പുകൾ ഉണ്ടാക്കി രണ്ട് വർഷത്തിനിടെ വേദിക 77 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകളാണ് നടത്തിയതെന്ന് പൊലീസ് പറയുന്നത്.

ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിൽനിന്നും നടിയുടെ വ്യക്തിഗത അക്കൗണ്ടുകളിൽനിന്നുമാണ് പണം തട്ടിയത്. വിശ്വാസവഞ്ചന, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Tags:    
News Summary - Alia Bhatt's Ex-Manager Arrested For 77 Lakh Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.