ഈ ചിത്രങ്ങളിൽ ആലിയ ഭട്ട് എന്ന സെലിബ്രിറ്റിയെ കാണാനാവില്ല; സ്വന്തം വീട് പോലെയെന്ന് ആലിയ

ആലിയയും ആലിയയുടെ ഗേൾസ് ഗ്യാങ്ങും ആരാധകർക്ക് സുപരിചിതമായ മുഖങ്ങളാണ്. ഷൂട്ടിങ് തിരക്കുകൾക്കിടയിലുംഇടവേളയെടുത്ത് തന്റെ കൂട്ടുകാരോടൊപ്പം ഒത്തുചേരാൻ ആലിയ സമയം കണ്ടെത്താറുണ്ട്. അവരോടൊപ്പമുള്ള ചിത്രങ്ങളും ആലിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ആലിയയുടെ അടുത്ത ചങ്ങാതിയായ തന്യ സാഹ ഗുപ്തയുടെ വിവാഹമായിരുന്നു. സ്പെയിനിൽ വെച്ച് നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ പങ്കെടുക്കാൻ തന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് ആലിയ പറന്നെത്തി.

വധുവിന്റെ കൂട്ടുകാരികളെല്ലാം കളർ കോർഡിനേറ്റഡായിട്ടാണ് വിവാഹത്തിനെത്തിയത്. കൂട്ടുകാരികളെ പോലെ തന്നെ തീം വസ്ത്രങ്ങൾ അണിഞ്ഞ് യാതൊരു സെലിബ്രിറ്റി ജാഡയുമില്ലാതെ ആൾക്കൂട്ടത്തിലൊരാളായി ചേർന്നു നിൽക്കുന്ന ആലിയയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. വിവാഹത്തോട് അനുബന്ധിച്ച് നടന്ന വിവിധ പരിപാടികളിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ പങ്കിട്ടുണ്ട്.

തന്റെ ഗേൾസ് ടീമിനൊപ്പം പ്രിയ കൂട്ടുകാരിയുടെ വിവാഹം ഗംഭീരമായി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.' ഉറ്റ സുഹൃത്ത് ജീവിതത്തിലെ പ്രണയിനിയെ വിവാഹം കഴിക്കുന്നത് കാണുന്നതിനേക്കാൾ മൃദുവായതോ, ശക്തമോ, തിളക്കമുള്ളതോ ആയ മറ്റൊന്നുമില്ല. ഏറ്റവും മനോഹരമായ വിവാഹം, ഏറ്റവും മനോഹരമായ വധു - നിറഞ്ഞ ഹൃദയങ്ങൾ. ചില സ്ഥലങ്ങൾ വീട് പോലെയാണ്. നമ്മൾ ഒരുമിച്ചിരിക്കുന്നത് എവിടെയാണോ അവിടെയാണ് നമ്മുടെ വീട്' എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ആലിയ കുറിച്ചത്. ഡേവിഡ് ആഞ്ചലോവിനെയാണ് തന്യ സാഹ ഗുപ്ത വിവാഹം ചെയ്തിരിക്കുന്നത്.

അടുത്ത കൂട്ടുകാരും ബന്ധുക്കളും മാത്രം പങ്കെടുത്ത ഈ ആഡംബര ഡ്രീം വെഡ്ഡിങ്ങിൽ കറുത്ത സ്ട്രാപ്പ്ലെസ് ഗൗണാണ് വിവാഹവേളയിൽ ആലിയ അണിഞ്ഞത്. മറ്റൊരു ചടങ്ങിൽ ചിക് വൈറ്റ് അലങ്കരിച്ച ബ്രേലെറ്റും അതിനോടിണങ്ങിയ ബ്ലേസറും ക്രീം സ്കർട്ടുമാണ് ആലിയയുടെ വേഷം. മനോഹരമായ നെക്ലേസ്, സൺഗ്ലാസുകൾ, ഒരു സ്റ്റൈലിഷ് ഹാൻഡ്‌ബാഗ് എന്നിവ ആലിയയുടെ ലുക്കിന്റെ മാറ്റു കൂട്ടുന്നുണ്ട്. സെലിബ്രിറ്റി ജാഡകളില്ലാത്ത ആലിയ എന്ന് ആരാധകരും ഒരുപോലെ സമ്മതിക്കുന്നു.

Tags:    
News Summary - Alia Bhatt shares pics of the most beautiful bride and wedding that felt like home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.