ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. മകളുമൊത്തുമുള്ള ചിത്രങ്ങൾ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മാതൃത്വം ഒരു വ്യക്തിയെന്ന നിലയിൽ തന്നെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ആലിയ ഭട്ട് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. 'ഒരു വ്യക്തി ഇല്ലാതായതുപോലെയായിരുന്നു അത്, പിന്നെ ഞാൻ ചിന്തിച്ചു, 'ഞാൻ ആരാണ്? ഈ പുതിയ വ്യക്തി ആരാണ്?
അമ്മയാകുന്നതിന് മുമ്പ് ഉണ്ടായിരുന്ന അതേ മനുഷ്യനല്ല ഞാൻ ഇപ്പോൾ. പക്ഷേ തീർച്ചയായും മാതൃത്വം എന്നിൽ കൂടുതൽ സഹാനുഭൂതി സൃഷ്ടിക്കാൻ സഹായിച്ചു. ഇപ്പോൾ ഞാൻ ഒരു അമ്മയാണ്. സ്വാഭാവികമായും ഒരുപാട് മാറ്റങ്ങൾ വരുമെന്ന് ഞാൻ കരുതുന്നു. ഞാൻ വ്യത്യസ്തമായി ചിന്തിക്കുന്നു.
എനിക്ക് പുതിയ അമ്മമാരുമായി നിശബ്ദ സംഭാഷണം നടത്താൻ കഴിയും, അവർക്ക് ഞാൻ പറയുന്നത് കൃത്യമായി മനസ്സിലാകും. കാനിൽ എത്തിയപ്പോഴും താൻ ഒരിക്കലും തനിച്ചാണെന്ന് തോന്നുന്നില്ല. റാഹയുടെ ചിന്തയും സാന്നിധ്യവും എപ്പോഴും എന്നൊടൊപ്പമുണ്ട്. നിങ്ങൾ പലപ്പോഴും നിങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. അതാണ് മാറിയ ഏറ്റവും വലിയ കാര്യം. നിങ്ങൾ ആ ഒരു വ്യക്തിയിലേക്കും പിന്നീട് മറ്റുള്ളവരിലേക്കും ബാഹ്യമായി മാറുന്നു ആലിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.