ആരാധകർ തള്ളിക്കയറി; അജിത് കുമാർ ആശുപത്രിയിൽ

കാലിന് പരിക്കേറ്റതിനെ തുടർന്ന് നടൻ അജിത് കുമാറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മ ഭൂഷൺ വാങ്ങി തിരിച്ച് ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം. ആരാധകർ വിമാനത്താവളത്തിൽ അദ്ദേഹത്തിന് ചുറ്റും കൂടിയതിനെ തുടർന്നാണ് നടന്റെ കാലിന് ചെറിയ പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിൽ നിന്ന് ചെന്നൈയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന വലിയ ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാത്തതാണ് അജിത്തിന്‍റെ അപകടത്തിന് കാരണമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. അജിത്തിനെ ഫിസിയോതെറാപ്പിക്ക് വേണ്ടി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഇന്ന് വൈകുന്നേരം തന്നെ നടനെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

നടനോ അദ്ദേഹത്തിന്‍റെ ടീമോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ലെങ്കിലും, താരം സുഖമായിരിക്കണമെന്ന് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. വിമാനത്താവളത്തിലെ ദൃശ്യങ്ങളിൽ, നടൻ ജനക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോൾ വലിയൊരു കൂട്ടം ആരാധകർ അദ്ദേഹത്തെ വളയുന്നത് കാണാം.

Tags:    
News Summary - Ajith Kumar hospitalised in Chennai after minor leg injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.