ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം തമിഴ് സൂപ്പർ താരം അജിത് കുമാർ ഏറ്റുവാങ്ങി. 'ഈ ബഹുമതി എന്റെ സിനിമാ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരമാണ്'പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം അജിത് കുമാർ പറഞ്ഞു.
ഈ നേട്ടത്തില്‍ പ്രേക്ഷകരോടും കുടുംബത്തോടും സുഹൃത്തുക്കളോടുമെല്ലാം നന്ദി പറഞ്ഞ അജിത് തന്റെ എല്ലാ നേട്ടങ്ങളിലും ഭാര്യ ശാലിനിക്ക് വലിയ പങ്കാണ് ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു. സ്വപ്‌നതുല്യമായ നിമിഷങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യമാര്‍ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും അവരുടെ ത്യാഗങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഏറെ കുറവാണെന്നും, എന്നാല്‍ താങ്കള്‍ അതില്‍ നിന്നും വ്യത്യസ്തമാണല്ലോ എന്ന ചോദ്യത്തോടും അജിത് പ്രതികരിച്ചു.
'ശാലിനി ഒരുപാട് ആരാധകരുള്ള നടിയായിരുന്നു. അതിപ്രശസ്തയായിരുന്നു. എന്നിട്ടും അവള്‍ കരിയറില്‍ ഒരു ബാക്ക് സീറ്റെടുത്തു. എന്റെ എല്ലാ തീരുമാനങ്ങള്‍ക്കും ഒപ്പം നിന്നു. ജീവിതത്തില്‍ ഞാനെടുത്ത തീരുമാനങ്ങള്‍ തെറ്റിപ്പോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴും അവള്‍ എനിക്കൊപ്പം നിന്നു. ഞാന്‍ ജീവിതത്തില്‍ നേടിയ എല്ലാ നേട്ടങ്ങളിലും അവള്‍ക്ക് വലിയ പങ്കുണ്ട്' അജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.