സ്വന്തം വിവാഹമോചനം ഐശ്വര്യ റായ് അറിഞ്ഞില്ല; മകളോടൊപ്പം നൃത്തം ചെയ്ത് നടി - വിഡിയോ

ശ്വര്യ റായ് -അഭിഷേക് ബച്ചൻ വിവാഹമോചനം ബോളിവുഡിൽ വലിയ ചർച്ചയാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് മകളോടൊപ്പമുള്ള നടിയുടെ ഡാൻസ് വിഡിയോയാണ്. ഒരു ബോളിവുഡ് ഇവന്റിൽ നിന്നുള്ള വിഡിയോയാണ് പുറത്തുപ്രചരിക്കുന്നത്. ഇവർക്കൊപ്പം നടി ജെനിലിയയേയും കാണാം. വളരെ സന്തോഷത്തോടെ മകളോടൊപ്പം നൃത്തം ചെയ്യുന്ന ഐശ്വര്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തന്റെ വിവാഹമോചനം ഐശ്വര്യ അറിഞ്ഞില്ലേയെന്നാണ് ആരാധകർ ചോദിക്കുന്നത്. വിവാഹമോചനം വലിയ ചർച്ചയാകുമ്പോഴും ഇതിനെ കുറിച്ച് ഐശ്വര്യയോ അഭിഷേകോ ബച്ചൻ കുടുംബാംഗങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തതതെങ്കിലും മകൾ ജനിച്ചതോടെയാണ് നടി ബോളിവുഡിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷമായത്. പിന്നീട് ആരാധ്യ മുതിർന്നതിന് ശേഷമാണ് കാമറക്ക് മുന്നിൽ എത്തിയത്. 2016 ൽ കരൺ ജോഹർ സംവിധാനം ചെയ്ത യെ ദിൽ ഹെ മുഷ്കിൽ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയിരുന്നെങ്കിലും മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിലാണ് ഒരു മുഴുനീളൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമ ലോകത്ത് ഐശ്വര്യ റായി തിളങ്ങി നിൽക്കുമ്പോഴാണ് 2007 അഭിഷേക് ബച്ചനെ വിവാഹം കഴിയുന്നത്. വിവാഹത്തിന് മുമ്പ് ഇരുവരും ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ രാവണിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. ഐശ്വര്യ കരിയറിൽ ഇടവേള എടുക്കുന്നുണ്ടെങ്കിലും അഭിഷേക് സിനിമാ രം​ഗത്തുണ്ടായിരുന്നു.  


Tags:    
News Summary - Aishwarya Rai Bachchan dances with Aaradhya in VIRAL VIDEO; Genelia Deshmukh joins them-WATCH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.