മമ്മൂട്ടിയുടെ'ഭ്രമയുഗ'ത്തിന് ശേഷം ബ്ലാക്ക് ആൻഡ് വൈറ്റിൽ ദുൽഖറിന്റെ ഹൊറർ ത്രില്ലർ‍? 'കാന്താ'യെക്കുറിച്ച് സംവിധായകൻ

ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറഞ്ഞ മമ്മൂട്ടി ചിത്രം ഭ്രമയുഗം ബോക്സോഫീസ് കീഴടക്കുമ്പോൾ ദുൽഖർ ചിത്രം 'കാന്താ' സിനിമലോകത്ത് ചർച്ചയാവുന്നു. ദുൽഖറിനെ കേന്ദ്രകഥാപാത്രമാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം  മാസങ്ങൾക്ക് മുമ്പാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ചിത്രം പ്രഖ്യാപിച്ചത്.

മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇന്ത്യൻ സിനിമാ ലോകത്ത് ചർച്ചകളിൽ നിറയുമ്പോൾ ദുൽഖർ ചിത്രവും ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണോ ഒരുങ്ങുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. 'കാന്താ' സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ചർച്ചയാകുമ്പോൾ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ സെൽവമണി സെൽവരാജ്. ഒ.ടി.ടി പ്ലേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൊറർ ത്രില്ലർ ചിത്രമായ കാന്തയെ കുറിച്ച് പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്നാണ് പറഞ്ഞത്. എന്നാൽ സിനിമയെക്കുറിച്ച് മറ്റൊന്നും വ്യക്തമാക്കിയിട്ടില്ല. ദുൽഖറിന് വേണ്ടി കാത്തിരിക്കുകയാണെന്നും മണിരത്നം സാറിന്റെ 'തഗ് ലൈഫി'ന്റെ ചിത്രീകരണം കഴിഞ്ഞാലുടൻ 'കാന്താ' ആരംഭിക്കുമെന്നും സെൽവമണി സെൽവരാജ് പറഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായിട്ടാണ് 'കാന്താ' തിയറ്ററുകളിലെത്തുന്നത്.ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് റാണ ദ​ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലൈഫ് ഓഫ് പൈ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ച സെൽവമണി സെൽവരാജും ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്.

അതേസമയം വെങ്കിഅറ്റ് ലൂരി സംവിധാനം ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് ദുൽഖറിപ്പോൾ. മണിരത്‌നത്തിന്റെ കമൽഹാസൻ ചിത്രം തഗ് ലൈഫ് കൂടാതെ, സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിലും ദുൽഖർ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Tags:    
News Summary - After Bramayugam, Dulquer Salmaan’s Kaantha to be shot in black and white? Selvamani Selvaraj offers exciting update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.