സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് കാറിന് കുറുകെയിട്ടു; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി നടി സനുഷ

കണ്ണൂർ: ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടി സനുഷ. കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയാണ് നടി പരാതി നൽകിയത്.

ചൊവ്വാഴ്ച്ച രാത്രി 7.30ഓടെയാണ് സനുഷ സ്റ്റേഷനിലെത്തിയത്. പിതാവ് സന്തോഷും കൂടെയുണ്ടായിരുന്നു.


സനുഷ കാറോടിച്ചു വരവെ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് സ്വകാര്യ ബസ് കുറുകെ കയറ്റിയിടുകയായിരുന്നത്രെ. തുടർന്ന് തന്നോട് കയർത്തു സംസാരിക്കുകയും ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് നടി പറ‍യുന്നു. രേഖാമൂലം പരാതി നൽകിയില്ല. ഇതോടെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് കൊടേരി ഉടൻ ബസ് ജീവനക്കാരെ വിളിപ്പിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.

Tags:    
News Summary - Actress Sanusha at Kannur Police station with complaint against private bus staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.