മോർഫ്​ ചെയ്​ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, ബലാത്സംഗ ഭീഷണിയും -പരാതിയുമായി ബംഗാളി നടി

കൊൽക്കത്ത: സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി വരുന്നതായി ബംഗാളി നടിയുടെ പരാതി. സംഭവത്തിൽ നടി ​കൊൽക്കത്ത സൈബർ ക്രൈം ​െപാലീസിൽ പരാതി നൽകി.

നടിയുടെ പരാതിയിൽ ഐ.ടി നിയമപ്രകാരം കേസ്​ രജിസ്റ്റർ ചെയ്​തതായി മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

തന്‍റെ ചിത്രങ്ങൾ മോർഫ്​ ചെയ്​ത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും നടി മാധ്യമങ്ങളോട്​ പറഞ്ഞു.

'എനിക്ക്​ നിരവധി ബലാത്സംഗ ഭീഷണി ലഭിച്ചു. പൊലീസിനോട്​ പറഞ്ഞപ്പോൾ അവഗണിക്കാനായിരുന്നു മറുപടി. ഇപ്പോൾ ഉപദ്രവം കൂടിവരുന്നു. എനിക്ക്​ ജീവനിൽ ഭയമുണ്ട്​' -നടി പറഞ്ഞു.

ഭീഷണി സന്ദേശം അയക്കുന്ന ഒരു അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്യു​േമ്പാൾ മറ്റൊരു അക്കൗണ്ടിൽനിന്ന്​ ചിത്രങ്ങളും ഭീഷണികളും വരും. എന്‍റെ അമ്മക്കും സുഹൃത്തുക്കൾ​ക്കുമെല്ലാം അവർ മോർഫ്​ ചെയ്​ത ചിത്രങ്ങൾ അയക്കുന്നുണ്ട്​' -അവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ തൃണമൂൽ കോൺഗ്രസ്​ -ബി.ജെ.പി നേതാക്കൾ ഏറ്റുമുട്ടി. തൃണമൂൽ സർക്കാറിന്​ കീഴിൽ പൊലീസ്​ നിഷ്​ക്രിയമാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

എന്നാൽ​ സൈബർ കുറ്റകൃത്യങ്ങൾ ബംഗാളിൽ മാത്രമല്ല ലോകമെമ്പാടും നടക്കുന്നയൊന്നായിരുന്നു തൃണമൂൽ മന്ത്രി സുജിത്​ ബോസിന്‍റെ പ്രതികരണം. പശ്ചിമബംഗാൾ ​െപാലീസ്​ ഇതിൽ കാര്യക്ഷമമായ അന്വേഷണം നടത്തും. അതിൽ പാർട്ടി വ്യത്യാസമില്ല. ബാക്കി​ ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്നും സുജിത്​ ബോസ്​ പറഞ്ഞു. 

Tags:    
News Summary - Actress alleges getting rape threats in Kolkata, police start probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.