നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.55 കോടി തട്ടി; പൊലീസിൽ പരാതി

മുംബൈ: ബോളിവുഡ് നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.55 കോടി തട്ടിയതായി പരാതി. സിനിമ നിർമാണ കമ്പനിയിലെ ബിസിനസ് പങ്കാളികളാണ് പണം തട്ടിയതെന്ന് കാണിച്ച് നടൻ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷൻ പൊലീസ് അന്വേഷണം തുടങ്ങി.

നിർമാതാക്കളും ഇവന്‍റ് സംഘാടകരുമായ അനന്ദിത എന്‍റർടെയിൻമെന്‍റിന്‍റെ ഉടമകളായ സഞ്ജയ് സാഹ, നന്ദിത സാഹ, രാധിക നന്ദ തുടങ്ങിയവർക്കെതിരെയാണ് ഒബ്റോയിയുടെ സ്ഥാപനമായ ഒബ്റോയി മെഗാ എന്‍റർടെയിൻമെന്‍റ് പരാതി നൽകിയത്.

വിവേക് ഒബ്റോയിയും ഭാര്യ പ്രിയങ്കയും ചേർന്ന് 2017ൽ ഒബ്റോയ് ഓർഗാനിക് എന്ന കമ്പനി തുടങ്ങിയിരുന്നു. ഓർഗാനിക് ഉൽപ്പന്നങ്ങളുടെ വിതരണമായിരുന്നു നടത്തിയത്. എന്നാൽ, ബിസിനസ് പച്ചപിടിക്കാതെ പൂട്ടേണ്ടിവന്നു.

ഈ സമയത്താണ് വിവേക് ഒബ്റോയ് സഞ്ജയ് സാഹയുമായി പരിചയത്തിലാകുന്നതും സിനിമകളും ഇവന്‍റുകളും ഒരുക്കുന്ന ബിസിനസിൽ പങ്കാളികളാകുന്നതും. എന്നാൽ, ബിസിനസ് പങ്കാളികൾ ചേർന്ന് 1.55 കോടി രൂപ തട്ടിയെന്നാണ് ഒബ്റോയിയുടെ പരാതി.

പറ്റിക്കപ്പെട്ടുവെന്ന് മനസിലായതിന് പിന്നാലെ താരത്തിന്‍റെ ചാർട്ടേർഡ് അക്കൗണ്ടന്‍റ് അന്ധേരി ഈസ്റ്റിലെ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - Actor Vivek Oberoi files complaint with Mumbai police after business partners defraud him of Rs 1.54 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.