കാക്കനാട്: ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് ആത്മഹത്യക്ക് ശ്രമിച്ച കേസിൽ നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതിയുടെ നടപടി.
കളമശ്ശേരിയില്‍ മുളകുപൊടി വിതറി 25 ലക്ഷം തട്ടിയെന്ന കേസിലായിരുന്നു വിജയകുമാറിനെ പൊലീസ് വിളിപ്പിച്ചത്.
സി.ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നതിനിടെ പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിക്കുന്ന കത്തിയെടുത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.