'സിഗരറ്റ് ഉപയോഗിക്കുന്ന മാർക്കോ ആകാൻ എളുപ്പമാണ്. സിക്സ് പാക്ക് ഉള്ള മാർക്കോ ആകാൻ ശ്രമിക്കുക' -ഉണ്ണി മുകുന്ദൻ

ലഹരി ഉപയോഗത്തിനെതിരെ നടൻ ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയാണ് നടന്റെ പ്രതികരണം. സിഗരറ്റ് ഉപയോഗിക്കുന്ന മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്. എന്നാൽ സിക്സ് പാക്കുള്ള മാർക്കോയാകാൻ ശ്രമിക്കുക എന്നാണ് ഉണ്ണി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

'ഒരു സിഗരറ്റിന്‍റെ ഭാരം സാധാരണയായി 0.7 മുതൽ 1.0 ഗ്രാം വരെയാണ്. ബ്രാൻഡ് അനുസരിച്ച് അത് മാറും. അതായത് മൊത്തം ഭാരം (ഫിൽട്ടറും പേപ്പറും ഉൾപ്പെടെ) സാധാരണയായി ശരാശരി ഒരു ഗ്രാമാണ്. ആ ഒരു ഗ്രാമാണ് എല്ലാം എന്ന് നിങ്ങൾക്ക് തോന്നുവെങ്കിൽ നിങ്ങളുടെ ഓപ്ഷനുകൾ പുനഃപരിശോധിക്കുക. സുഹൃത്തുക്കളേ, ചോയ്സ് നിങ്ങളുടേതാണ്. സിഗരറ്റ് ഉപയോഗിക്കുന്ന മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്. സിക്സ് പാക്ക് ഉള്ള മാർക്കോ ആകാൻ ശ്രമിക്കുക' -എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

നിരവധി ആരാധകരാണ് ഉണ്ണിമുകുന്ദന്‍റെ പോസ്റ്റിന് കമന്‍റുമായി എത്തിയിരിക്കുന്നത്, 'ചിലർ കള്ളും കഞ്ചാവുമായി നടക്കുമ്പോൾ ആരോഗ്യം നോക്കി മാതൃകയാകുന്ന ചിലരും ഉണ്ട്', 'ഉണ്ണി അച്ഛന്‍റെയും അമ്മയുടെയും ഭാഗ്യമാണെ'ന്നും 'സാമൂഹിക പ്രതിബദ്ധത ഉള്ള യഥാർഥ ഹീറോ' ആണ് ഉണ്ണി മുകുന്ദനെന്നും ആരാധകർ അഭിപ്രായപ്പെട്ടു.  

Tags:    
News Summary - Actor Unni Mukundan speaks out against drug abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.