അമ്മ ഇടപെട്ടു; ഷെയ്ൻ നിഗമും നിർമാതാക്കളും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായെന്ന് സൂചന

കൊച്ചി: നടൻ ഷെയ്ൻ നിഗവും സിനിമ നിർമാതാക്കളും തമ്മിലുളള പ്രശ്നം ഒത്തുതീർപ്പായെന്ന് സൂചന.  വെളളിയാഴ്ച താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ  യോഗം ചേർന്നിരുന്നു. ശ്രീനാഥ് ഭാസിയുടെ അംഗ്വതത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.

ഷെയ്നും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു. താരങ്ങൾക്കും  സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു  നടപടി എടുത്തത്. ഇരുവർക്കുമെതിരെ പരാതികൾ ലഭിച്ചതായും  സംഘടന വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Actor Shane Nigam 's ban lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.