അനുഷ്‌കയുടെ ചലഞ്ച് ഏറ്റെടുത്ത് പ്രഭാസ്! ഇഷ്ടഭക്ഷണം 'റോയ്യാല പുലാവ്'- റെസിപ്പി പങ്കുവെച്ച് താരം

നുഷ്ക ഷെട്ടി നല്കിയ കുക്കറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രഭാസ്.  തന്റെ പുതിയ ചിത്രമായ 'മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി'എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അനുഷ്‌ക ഇഷ്ടവിഭവത്തിന്റെ റെസിപ്പിയും അത് തയാറാക്കുന്ന വിധവും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാനായി പ്രഭാസിനെ ചലഞ്ച് ചെയ്തത്. അനുഷ്‌ക്കയുടെ ചലഞ്ച് സ്വീകരിച്ച പ്രഭാസ് തന്റെ പ്രീയ വിഭവമായ റോയ്യാല പുലാവിന്റെ റെസിപ്പിയും ഉണ്ടാക്കുന്ന വിഭവവും തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

പ്രഭാസിന്റെ അടുത്ത സുഹൃത്താണ് അനുഷ്ക. സിനിമയുടെ പ്രമോഷൻ കുറച്ചു കൂടി ആകർഷകമാക്കുകയാണ് ചലഞ്ചിന്റെ ഉദ്ദേശമെന്നാണ് സൂചന. ചലഞ്ച് സ്വീകരിച്ചു കൊണ്ടുള്ള പ്രഭാസിന്റെ കുറിപ്പ് താരത്തിന്റെ പാചക വൈദ​ഗ്ധ്യത്തിന്റെ മാത്രമല്ല രാം ചരണുമായുള്ള സൗഹൃദ പ്രകടനം കൂടിയാണ്. താരം രാം ചരണിനെയാണ് ചലഞ്ച് ചെയ്തിരിക്കുന്നത്.

'റോയ്യാല പുലാവ്', ചെമ്മീനും അരിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു രുചികരമായ വിഭവമാണ്. പ്രഭാസിന് വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമാണിത്. പ്രഭാസ് പാചകപ്രിയൻ മാത്രമല്ല ആതിഥേയ മര്യാദയുടെ കാര്യത്തിലും മുൻപന്തിയിൽ നില്ക്കുന്ന ആളാണ്. തന്റെ സിനിമകളുടെ സെറ്റിൽ, സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യമാണ്. 

താരത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'സലാർ' താരത്തിന്റെ കരിയറിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രഭാസിന്റെ തന്നെ 'കൽക്കി 2898 എഡി' അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Tags:    
News Summary - Actor Prabhas Shares His Favourite Rice Recipe. No, It's Not Biryani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.