എക്സ്ട്ര ഓർഡിനറി തലച്ചോറുള്ളവർക്ക് നല്ല നമസ്കാരം; ഇവർ വെറുപ്പുളവാക്കുന്ന മനോരോഗികൾ; വിമർശകർക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. തങ്ങളുടെ കുടുംബ വിശേഷങ്ങളും ആഘോഷങ്ങളും യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ മാസമായിരുന്നു ഇളയ മകൾ ഹൻസികയുടെ 18ാം പിറന്നാൾ. കുടുംബത്തിനൊപ്പമുള്ള ആഘോഷ വിഡിയോ സിന്ധു യുട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. വിഡിയോക്ക് മോശമായ കമന്റുകളും ലഭിച്ചിരുന്നു. വിമർശനം അതിരുകടന്നപ്പോൾ പ്രതികരണവുമായി സിന്ധു രംഗത്ത് എത്തിയിരിക്കുകയാണ്.

എന്റെ മകളെ അവളുടെ അച്ഛൻ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ച എക്സ്ട്ര ഓർഡിനറി തലച്ചോറുള്ളവർക്ക് എന്റെ നല്ല നമസ്കാരം. ഇവർ വെറുപ്പുളവാക്കുന്ന മനോരോഗികൾ മാത്രമാണെന്ന് സിന്ധു യൂട്യൂബ് വിഡിയോക്ക് വന്ന കമന്റിന് മറുപടിയായി കുറിച്ചു

‘‘നിങ്ങളിൽ ഭൂരിഭാഗം പേർക്കും ജീവിതം ഒരു ദുരന്തമായിരിക്കണം അല്ലേ. നിങ്ങളുടെ ചിന്തകൾ തെളിച്ചമുള്ളതാകട്ടെ. ഈ മെസേജോ ബാക്കിയുള്ള മറുപടികളോ ഞാൻ ഡിലീറ്റ് ചെയ്യുന്നില്ല. ഇത് ഒട്ടുമിക്ക മലയാളികളുടെയും മനോഭാവത്തിന്റെ തെളിവ് മാത്രമാണ്. നിങ്ങൾക്കെല്ലാം ഒരു കൂപ്പുകൈ മാത്രം തരാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകളെ അച്ഛൻ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് വിശകലനം ചെയ്യാൻ എക്‌സ്‌ട്രാ ഓർഡിനറി തലച്ചോറുമായി വന്ന എല്ലാവർക്കും നമസ്കാരം. അത്തരക്കാർ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികൾ മാത്രമാണ്''.–സിന്ധു കൃഷ്ണ പറഞ്ഞു.

Tags:    
News Summary - Actor Krishna kumar Wife Sindhu Krishna Reply About Bad Comments About Daughter Birthday Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.