ഏറ്റവും അപകടം പിടിച്ച ഈ ഗെയിമിനെ വിട്ട് മറ്റൊരു കളിയുമില്ല തമിഴ് സൂപ്പർ താരം അജിത്തിന്. തന്റെ ഇഷ്ടവിനോദമായ കാർ റേസിങ്ങിൽ ഈയിടെ ദുബൈയിൽവെച്ച് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിന് ശേഷവും അദ്ദേഹം ട്രാക്കിൽതന്നെ തുടരുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു അപകടംകൂടി അജിത് അതിജീവിച്ചിരിക്കുന്നു.
പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ വിജയത്തിനുശേഷം പോർച്ചുഗലിലാണ് താരം. ഇവിടെ നടക്കാനിരിക്കുന്ന റേസിങ് മത്സരത്തിനായുള്ള പരിശീലനത്തിലാണ് വീണ്ടും അപകടമുണ്ടായത്. എസ്റ്റോറിൽ സർക്യൂട്ടിൽ പരിശീലനത്തിനിടെ കാർ ഇടിച്ചുതകരുകയായിരുന്നു. ഭാഗ്യവശാൽ അജിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ‘വീണ്ടും ഭാഗ്യം ഞങ്ങളെ കടാക്ഷിച്ചു. ചെറിയൊരു അപകടത്തിൽ പെട്ടു. ആർക്കും അപകടമൊന്നുമില്ല. റേസിൽ ഞങ്ങൾ വിജയിക്കും. എല്ലാവർക്കും നന്ദി’ -അജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.