വ്യക്തി ജീവിതത്തിലും കരിയറിലും കുടുംബം സ്വാധീനിച്ചിട്ടുണ്ടെന്ന് നടൻ അഭിഷേക് ബച്ചൻ.മാതാപിതാക്കളെ കണ്ടാണ് കുട്ടികൾ വളരുന്നതെന്നും അതിനാൽ രക്ഷിതാക്കൾ ജീവിതത്തിൽ ചില മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടതുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. തന്റെ കുടുംബപേരിൽ ഏറെ അഭിമാനിക്കുന്നെന്ന് പറഞ്ഞ ബച്ചൻ, തന്റെ മകൾ ഉൾപ്പെടുന്ന അടുത്ത തലമുറ അതിനെ ബഹുമാനിക്കണമെന്നും താരം സി.എൻ.ബി.സി ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എന്റെ വ്യക്തി ജീവിതത്തിലും കരിയറിലും കുടുംബം നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ഇന്നത്തെ എന്റെ വളർച്ചക്ക് കാരണം കുടുംബമാണ്. അവരുടെ അഭിപ്രായമാണ് എനിക്ക് ഏറ്റവും പ്രധാനം.എന്റെ മുത്തച്ഛനിൽ നിന്ന് കിട്ടിയ കുടുംബപ്പേരിൽ ഞാൻ അഭിമാനിക്കുന്നു. അത് നിലനിർത്താൻ വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. അതുപോലെ എന്റെ മകൾ ഉൾപ്പെടുന്ന അടുത്ത തലമുറ ആ പേര് കാത്തുസൂക്ഷിക്കുകയും ബഹുമാനിക്കുകയും വേണം. അങ്ങനെ ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
മാതാപിതാക്കൾ കുട്ടികൾ മികച്ച അധ്യപകരാണോയെന്ന് എനിക്ക് അറിയില്ല. പക്ഷെ രക്ഷിതാക്കൾ ചില മൂല്യങ്ങൾ മുറുകെപിടിക്കേണ്ടതുണ്ട്.എന്റെ മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ മകളെയും ഇത്തരത്തില്‍ സമീപിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്' - അഭിഷേക് ബച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.