ഡീപ്ഫേക്ക് വിഡിയോകൾ നീക്കം ചെയ്യണം, യൂട്യൂബിനെതിരെ അഭിഷേക് ബച്ചനും ഐശ്വര്യയും കോടതിയിൽ

യൂട്യൂബിനെതിരെ പരാതിയുമായി ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും കോടതിയിൽ. തങ്ങളുടെ വ്യക്തിത്വങ്ങൾ ദുരുപയോഗം ചെയ്യുന്ന എ.ഐ വിഡിയോകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. മറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകളിളും അത്തരം ഉള്ളടക്കം പരിശീലിപ്പിക്കുന്നത് തടയുന്നതിനുള്ള സുരക്ഷ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്ഫേക്ക് വിഡിയോകൾ നീക്കം ചെയ്യണമെന്നും, ഇത്തരം ഉള്ളടക്കം ഭാവിയിൽ ഉണ്ടാകുന്നത് തടയണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഓപ്പൺ എ.ഐ, മെറ്റ, എക്സ്.എ.ഐ പോലുള്ള പരിശീലന എ.ഐ പ്ലാറ്റ്‌ഫോമുകളിലേക്ക് സ്രഷ്‌ടാക്കൾക്ക് വിഡിയോകൾ പങ്കിടാൻ അനുവദിക്കുന്ന യൂട്യൂബിന്റെ നിലവിലെ നയം വളരെയധികം ആശങ്കാജനകമാണെന്ന് ബച്ചൻ കുടുംബം വാദിക്കുന്നു. പക്ഷപാതപരമോ നെഗറ്റീവോ ആയ എ.ഐ ഉള്ളടക്കം എ.ഐ മോഡലുകൾക്ക് തെറ്റായ വിവരങ്ങൾ പഠിപ്പിക്കുമെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ കൂടുതൽ വ്യാപിക്കുന്നതിലേക്ക് നയിക്കുമെന്നും അവർ വാദിച്ചു.

നൂറുകണക്കിന് ലിങ്കുകളും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിച്ചുണ്ട്. സാമ്പത്തിക നഷ്ടവും ദമ്പതികളുടെ അന്തസ്സിന് കോട്ടവും വരുത്തിയെന്നും ചൂണ്ടിക്കാട്ടി ഡൽഹി ഹൈകോടതി ഇതിനകം 518 വെബ്‌സൈറ്റ് ലിങ്കുകളും പോസ്റ്റുകളും നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. അടുത്ത വാദം കേൾക്കൽ ജനുവരി 15ന് നടക്കും. ഗൂഗിളിൻ്റെ അഭിഭാഷകനോട് ജനുവരി 15-ന് മുമ്പ് രേഖാമൂലം മറുപടി നൽകാൻ ഡൽഹി ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനേതാക്കൾ 450,000 ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. യൂട്യൂബിൽ സമാനമായ നിരവധി വിഡിയോകൾ കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അതിൽ 259 വിഡിയോകൾ 16.5 ദശലക്ഷം വ്യൂസ് നേടിയിട്ടുണ്ട്. 

Tags:    
News Summary - Abhishek Bachchan and Aishwarya Rai have taken Google's YouTube to court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.