അതിഗംഭീര നടനാണ് അദ്ദേഹം, 'ആവേശം' ഒരുപാട് ഇഷ്ടപ്പെട്ടു; എന്നെങ്കിലും ഫഹദിനൊപ്പം അഭിനയിക്കണം -ആലിയ ഭട്ട്

78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ആലിയ ഭട്ട്. ബോളിവുഡിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട് ആലിയ ഭട്ടിന്. ഇപ്പോഴിതാ നടൻ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ.

കഴിവുറ്റ ഒരുപാട് അഭിനേതാക്കള്‍ ഇവിടെയുണ്ട്. എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസില്‍. അതിഗംഭീര നടനാണ് അദ്ദേഹം. മലയാളത്തില്‍ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ഹിന്ദിയിലും തരംഗം തീര്‍ക്കുന്നുണ്ട്. ആവേശം എന്‍റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്."- ആലിയ പറഞ്ഞു.

ഒ.ടി.ടിയിൽ എല്ലാ തരത്തിലുള്ള ഉള്ളടക്കത്തിനും പ്രാധാന്യമുണ്ട്. ഉള്ളടക്കം കൊറിയനോ ജാപ്പനീസോ മലയാളമോ പഞ്ചാബിയോ കന്നഡയോ ആവട്ടെ, ഇന്ന് എല്ലാവര്‍ക്കും കാണാന്‍ അവസരം ലഭിക്കുന്നു. ഓസ്‍കര്‍ ലഭിച്ച ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു അനിമേറ്റഡ് പ്രൊഡക്ഷന്‍ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു. അതിനുള്ള അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷം തോന്നി. ആലിയ പറഞ്ഞു.

Tags:    
News Summary - ‘Aavesham’ is a favourite, says Alia Bhatt, expresses wish to act with Fahadh Faasil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.