'സിതാരേ സമീൻ പർ' റീമേക്ക് ചിത്രം, തന്‍റേത് അരാഷ്ട്രീയ കഥാപാത്രം; വെളിപ്പെടുത്തി ആമിർ ഖാൻ

ചൈനയിലെ തന്റെ ആരാധക ക്ലബ്ബുകളിലൊന്നുമായുള്ള സംഭാഷണത്തിനിടെ വരാനിരിക്കുന്ന ചിത്രമായ 'സിതാരേ സമീൻ പർ' നെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വെളിപ്പെടുത്തി നടൻ ആമിർ ഖാൻ. സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിതാരേ സമീൻ പർ' എന്ന് ആമിർ വെളിപ്പെടുത്തി. അതിൽ താൻ 'വളരെ പരുഷനായ' ബാസ്കറ്റ്ബോൾ പരിശീലകന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് ആമിർ വ്യക്തമാക്കി.

'സിതാരേ സമീൻ പർ ഏകദേശം തയാറായിക്കഴിഞ്ഞു. താരേ സമീൻ പറിന്റെ തുടർച്ചയാണിത്. പ്രമേയപരമായി, ഇത് പത്ത് പടി മുന്നോട്ട് പോകുന്നു. ഭിന്നശേഷിക്കാരായ ആളുകളെക്കുറിച്ചാണ് ഇത്. ഇത് പ്രണയത്തെയും സൗഹൃദത്തെയും ജീവിതത്തെയും കുറിച്ചാണ്. താരേ സമീൻ പർ നിങ്ങളെ കരയിപ്പിച്ചു, പക്ഷേ ഈ സിനിമ നിങ്ങളെ ചിരിപ്പിക്കും. ഇതൊരു കോമഡിയാണ്, പക്ഷേ പ്രമേയം ഒന്നുതന്നെയാണ്' -സംഭാഷണത്തിനിടെ ആമിർ പറഞ്ഞു,

താരേ സമീൻ പറിലെ തന്റെ കഥാപാത്രമായ നികുംഭ് വളരെ സെൻസിറ്റീവ് ആയ വ്യക്തിയായിരുന്നു. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേര് ഗുൽഷൻ എന്നാണ്. അയാളുടെ വ്യക്തിത്വം നികുംഭിന് നേർ വിപരീതമാണെന്ന് തന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ആമിർ ഖാൻ പറഞ്ഞു. അയാൾ വളരെ പരുഷനും അരാഷ്ട്രീയ വ്യക്തിയുമാണ്. എല്ലാവരെയും അപമാനിക്കുന്ന ഭാര്യയുമായും അമ്മയുമായും വഴക്കിടുന്ന വ്യക്തിയാണെന്നും ആമിർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Aamir Khan says he plays a ‘very rude and politically incorrect’ character in Sitaare Zameen Par

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.